city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടികളുടെ ജീവന്‍ ഇനിയും റോഡില്‍ പൊലിയരുത്

നിസാര്‍ പെര്‍വാഡ്

(www.kasargodvartha.com 15.06.2020) ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പോലും പ്രായമാകാത്ത കൊച്ചു കുട്ടികള്‍ ബൈക്കിലും കാറിലും പൊതുനിരത്തുകളില്‍ ചീറിപ്പായുന്നത് നമ്മുടെ നാട്ടിലെ നിത്യ കാഴ്ച. അതു കണ്ട് അഭിമാനിക്കുന്ന മാതാപിതാക്കളും നിസംഗരായി നോക്കി നില്‍ക്കുന്ന സമൂഹവും. നാമെങ്ങോട്ട്?

നിരന്തരം നടന്നു കൊണ്ടിരിക്കുന്ന അപകട മരണങ്ങള്‍ നമ്മെ ഇനിയും അലോസരപ്പെടുത്തുന്നില്ലെങ്കില്‍ ഒന്നോര്‍ക്കുക. ഇന്ന് ഞാന്‍ നാളെ നീ.
കഴിഞ്ഞ വര്‍ഷം മരണം വന്നത് മേല്‍പ്പറമ്പില്‍ ബൈക്കപകടത്തിലായിരുന്നെങ്കില്‍ ഇപ്രാവശ്യം നായിക്കാപ്പില്‍ കാറപകടത്തില്‍. ഭാവി വാഗ്ദാനങ്ങളായ, മാതാപിതാക്കള്‍ എത്രയോ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്ന പ്രായപൂര്‍ത്തിയാകാത്ത കുരുന്നുകളുടെ അകാലത്തിലുളള ദാരുണാന്ത്യത്തിന് ആരാണുത്തരവാദികള്‍?

തിരിച്ചറിയല്‍ ബോധം ഇല്ലാതിരിക്കുന്ന കാലത്ത്, ലൈസന്‍സില്ലാത്ത കുട്ടിക്കരങ്ങളിലേക്ക് വാഹനങ്ങളുടെ താക്കോല്‍ എത്തുന്നതെങ്ങിനെ?
പ്രിയപ്പെട്ട മാതാപിതാക്കളേ, നമ്മളിനിയും ഇതൊന്നും കണ്ടില്ലെന്ന് നടിക്കണോ? പിഞ്ചു മക്കളുടെ ജീവന്‍ നടുറോഡില്‍ പിടഞ്ഞു വീഴുമ്പോള്‍ അതിന്റെ കാരണം കണ്ടറിഞ്ഞ് ഇനിയും ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതല്‍ നമ്മുടെ ഭാഗത്ത് നിന്ന് ഇനിയും ഉണ്ടാകാത്തതെന്തേ? കണ്ടാലും കൊണ്ടാലും പഠിക്കാത്ത കണ്ടാമൃഗങ്ങളായി നാം മാറുകയാണോ? സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ച - അത്യാവശ്യ കാര്യത്തിനല്ലാതെ ആരും തന്നെ പുറത്തിറങ്ങാന്‍ പാടില്ലാത്ത ദിവസം, യാതൊരു നിയന്ത്രണവുമില്ലാതെ കുട്ടികള്‍ വാഹനത്തില്‍ കയറി മരണപ്പാച്ചില്‍ നടത്തുന്നു. നമ്മളെങ്ങോട്ട്?

ഇനിയും ലക്കും ലഗാനുമില്ലാത്ത ഈ പോക്ക് തുടരണമോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്? നാളെ മറ്റൊരു കുടുംബത്തിനും ഈ ഗതി വരാതിരിക്കാന്‍ ഇനിയും അമാന്തിച്ചു കൂടാ. മക്കള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വാഹനങ്ങളുടെ താക്കോല്‍ മാതാപിതാക്കള്‍ നല്‍കാതിരിക്കുക. മറ്റുളളവര്‍ നല്‍കുന്നുണ്ടോയെന്നും സൂക്ഷ്മമായി നിരീക്ഷിക്കുക.

മക്കളുടെ കൂട്ടുകെട്ടുകള്‍ ശ്രദ്ധിക്കുക. അവരുടെ സുഹൃത്തുക്കളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ഒരുമിച്ച് സമയം ചിലവഴിക്കുക. കുട്ടികളുടെ അധ്യാപകരുമായി നിരന്തരം ബന്ധം പുലര്‍ത്തുക. അത്യാവശ്യത്തിനല്ലാതെ കുട്ടികളുടെ കയ്യില്‍ പണം നല്‍കാതിരിക്കുക. വഴിപിഴച്ച പോക്കു കാണുമ്പോള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക, മാറ്റം ദൃശ്യമാകുന്നില്ലെങ്കില്‍  സൈക്കോളജിസ്റ്റിന്റെ സഹായം തേടുക. കുട്ടികളോട് തുറന്നു സംസാരിക്കുക. പിതാവ് വിദേശത്താണെങ്കില്‍ രണ്ടു ദിവസത്തിലൊരിക്കലെങ്കിലും കുട്ടിയുമായി വിഡിയോ ചാറ്റ് ചെയ്യുക. അവന്റെ സ്‌കൂള്‍ / സുഹൃദ് വിശേഷങ്ങള്‍ ചോദിച്ചറിയുക. വീട്ടില്‍ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക. സന്ധ്യ കഴിഞ്ഞാല്‍ കുട്ടികളെ അങ്ങാടിയില്‍ അലഞ്ഞു തിരിയുനത് അനുവദിക്കാതിരിക്കുക.

കുട്ടികളുടെ ജീവന്‍ ഇനിയും റോഡില്‍ പൊലിയരുത്


നമ്മുടെ കുട്ടികളുടെ ഉത്തരവാദിത്തം നമുക്ക് തന്നെയാണെന്ന കാര്യം ഉള്‍ക്കൊളളുക. കൈവിട്ട് പോയിട്ട് പിന്നെ പരിതപി്ച്ചിട്ട്  കാര്യമില്ലല്ലോ? ഇന്നലെ നായിക്കാപ്പില്‍ സംഭവിച്ചത് പോലെ നമ്മുടെ നാട്ടില്‍ ഇനി ഒരു അപകടം ആവര്‍ത്തിക്കാതിരിക്കട്ടെ. ഈ ഗതി ഇനി  ആര്‍ക്കും വരാതിരിക്കട്ടെ. ഇന്നലത്തെ അപകടത്തില്‍ മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കള്‍ക്ക്  സര്‍വ്വശക്തന്‍ ക്ഷമ പ്രധാനം ചെയ്യുമാറാകട്ടെ. ആ കുട്ടികളുടെ എല്ലാ കുറ്റങ്ങളും കാരുണ്യവാനായ ദൈവം തമ്പുരാന്‍ പൊറുത്തു കൊടുക്കുമാറാകട്ടെ. സമൂഹത്തിന് വികാരത്തിന് മേല്‍ വിവേകം നല്‍കുവാന്‍ പടച്ചവനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

Keywords: Kasaragod, Kerala, news, Top-Headlines, Road, Accident, Nizar Perwad, Aware about Road accidents
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia