Found Dead | ഓടോറിക്ഷ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Aug 22, 2023, 12:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഓടോറിക്ഷ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഓടോറിക്ഷ ഡ്രൈവർ മടിക്കൈ കാലിച്ചാംപൊതിയിലെ കുഞ്ഞിരാമൻ (62) ആണ് മരിച്ചത്. മന്ദം പുറത്ത് കാവിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഭാര്യ: ശോഭ. മക്കള്‍: സയന, നയന. മരുമകന്‍: ദിവാകരന്‍. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, വത്സല, ജാനകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.