city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BJP Councilor | ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാർടി കൗണ്‍സിലര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കാസര്‍കോട്: (KasargodVartha) ബി ജെ പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബി ജെ പി കൗണ്‍സിലര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ അജിത്തി(39)നെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തത്.

ഇക്കഴിഞ്ഞ ജനുവരി 31ന് രാത്രി 11 മണിയോടെ നെല്ലിക്കുന്ന് കസബ കടപ്പുറത്താണ് സംഭവം. പ്രവാസിയായ ജിജു സുരേഷ് എന്ന 36കാരനാണ് ആക്രമണത്തിനിരയായത്. ശബരിമലയ്ക്ക് മാലയിട്ട് പോകാന്‍ നാട്ടിലെത്തിയതായിരുന്നു ജിജു.

സംഭവ ദിവസം രാത്രി ഫോണില്‍ വിളിച്ച അജിത്ത് സൗഹൃദ സംഭാഷണത്തിനിടെ ബി ജെ പി നേതൃത്വത്തെ വിമര്‍ശിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് ജിജുവിന്റെ ഭാര്യ വര്‍ഷ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

BJP Councilor | ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാർടി കൗണ്‍സിലര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു


മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനുശേഷം വീണ്ടും അജിത് വിളിച്ച് നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയും വീടിന് പുറത്തേക്ക് വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഭാര്യാ വീട്ടിലായിരുന്ന ജിജുവിനോട് രാവിലെ സംസാരിക്കാമെന്ന് പറഞ്ഞിട്ടും പ്രശ്നമൊന്നുമുണ്ടാവില്ലെന്ന് പറഞ്ഞാണ് കടപ്പുറത്തേക്ക് പോയതെന്നും അവിടെവെച്ച് അജിത്ത് അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വയറിന്റെ ഇടതുഭാഗത്ത് കുത്തിവീഴ്ത്തുകയായിരുന്നുവെന്നുമാണ് പരാതി.

ഗുരുതരമായി പരുക്കേറ്റ ജിജുവിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വന്‍ കുടലിനും ചെറുകുടലിനും പരുക്കേറ്റ് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ മംഗ്ളൂറു യൂണിറ്റി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. ജിജു ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച (02.02.2024) ആശുപത്രിയിലെത്തി പൊലീസ് യുവാവിന്റെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. ബി ജെ പി പ്രവര്‍ത്തകനായിരുന്നിട്ടും സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞെങ്കിലും ഒരു ബി ജെ പി നേതാവും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ജിജുവിന്റെ കുടുംബം പറഞ്ഞു.

അതേസമയം, സ്വന്തം പാര്‍ടി പ്രവര്‍ത്തകനായിരുന്നിട്ടും നിസ്സാര കാര്യത്തിന് പാര്‍ടിയുടെ നഗരസഭാ കൗണ്‍സിലര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് പാര്‍ടിക്കുള്ളിലും പുകയുന്നുണ്ട്.

BJP Councilor | ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാർടി കൗണ്‍സിലര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

Keywords: News, Top-Headlines, Malayalam-News, Kasaragod-News, Hasargod, Kerala, Crime, Police, Attack, Kasargod News, BJP, Politics, Party, Political Party, Councillor, Case, Booked, Mobile Phone, Attempt to kill BJP worker: Case registered against BJP councillor.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia