രാത്രി ഭർത്താവ് കുളിക്കാൻ പോയ സമയത്ത് വീട്ടിലെത്തിയ യുവാവ് യുവതിയെ കയറിപ്പിടിച്ചതായി പരാതി; പ്രതി അറസ്റ്റിൽ
Oct 17, 2021, 12:05 IST
പയ്യന്നൂർ: (www.kasargodvartha.com 17.10.2021) ഭർത്താവില്ലാത്ത സമയം രാത്രി വീട്ടിലെത്തി വീട്ടമ്മയായ 34 കാരിയെ കയറി പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവിനെ പയ്യന്നൂർ എസ്ഐ പി യദുകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. കണ്ണൂരിലെ എ കെ ബിജുവിനെ (41) ആണ് അറസ്റ്റ് ചെയ്തത്.
2020 ജൂൺ മാസത്തിൽ രാത്രി ഭർത്താവ് കുളിക്കാൻ പോയപ്പോൾ ബിജു വീട്ടിൽ കയറി ഭർതൃമതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ലെന്ന് ആരോപണമുണ്ട്. പിന്നീട് യുവതി പയ്യന്നൂർ കോടതിയെ സമീപിക്കുകയായിരുന്നു.
പരാതി പരിഗണിച്ച കോടതി കേസെടുത്ത് അന്വേഷണം നടത്താൻ പയ്യന്നൂർ പൊലീസിന് നിർദേശം നൽകുകയായിരുന്നു. അതിനിടെ രണ്ട് കുടുംബങ്ങളും തമ്മിൽ അതിർത്തി തർക്കം നിലവിലുണ്ടായിരുന്നതായും പറയുന്നു.
Keywords: Kasaragod, Payyannur, News, Top-Headlines, Arrest, Accused, Complaint, Husband, Molestation, Arrest warrant, Police, Case, Court, Youth, Investigation, Assault case; Young man arrested.
< !- START disable copy paste -->