പള്ളിയോടങ്ങള്‍ ഒരുങ്ങി, ആറന്മുള വള്ളസദ്യയ്ക്ക് 15ന് തുടക്കം
Jul 13, 2017, 16:34 IST
പത്തനംതിട്ട: (www.kasargodvartha.com 13.07.2017) പാര്‍ത്ഥസാരഥിയുടെ പള്ളിയോടങ്ങള്‍ ഒരുങ്ങി. വള്ളസദ്യ വഴിപാടുകള്‍ 15ന് ആരംഭം. ഒക്ടോബര്‍ ഒന്ന് വരെ വള്ളസദ്യ ഉണ്ടാകും. ആദ്യ ദിനത്തില്‍ നെടുംപ്രയാര്‍, തെക്കേമുറി, വരയന്നൂര്‍, പൊന്നും തോട്ടം, ചിറയിറമ്പ്, ചെറുകോല്‍, തൈമറവും കര എന്നീ പള്ളിയോടങ്ങള്‍ക്കാണ് വഴിപാട് വള്ളസദ്യ.
ആറന്മുള പാര്‍ത്ഥസാരഥിയുടെ ഇഷ്ട്ട വഴിപാടാണ് വള്ളസദ്യ. അഭീഷ്ട്ട കാര്യസിദ്ധി ,സര്‍പ്പദോഷപരിഹാരം, സന്താനലബ്ധി എന്നിവയ്ക്കാണ് ഭക്തര്‍ വഴിപാടായി വള്ളസദ്യ നടത്തുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജലോത്സവമാണ് ആറന്മുള വള്ളസദ്യക്കാലം. ഒരു ദിവസം പരമാവധി പന്ത്രണ്ട് വള്ളസദ്യകള്‍ വരെ നടത്തുന്നതിനുള്ള ക്രമീകരണമാണ് ആറന്മുള പള്ളിയോടസേവാസംഘം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായി പള്ളിയോടങ്ങള്‍ ഒരുങ്ങുകയാണ്. വള്ളപ്പുരകളില്‍ പള്ളിയോടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ചില പള്ളിയോടങ്ങള്‍ നീരണിഞ്ഞു. ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച രാവിലെ 9.30ന് അടുപ്പിലേക്ക് അഗ്‌നി പകരും. ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും പകര്‍ന്നു നല്‍കുന്ന ദീപം പള്ളിയോട സേവാസംഘം പ്രസിഡണ്ട് ഡോ കെ ജി ശശിധരന്‍ പിള്ള ഊട്ടുപുരയിലെ ഭദ്ര ദീപത്തിലേക്ക് പകരും.
തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാര്‍ അതാത് അടുപ്പിലേക്ക് അഗ്‌നി പകരുന്നതോടെ വള്ളസദ്യയുടെ പാചക ജോലികള്‍ക്ക് തുടക്കമാകും. ഇനിയുള്ള മൂന്ന് മാസക്കാലത്തോളം രുചിയുടെ ഗരിമയിലും ഭക്തിയുടെ അനുഭ സാക്ഷ്യങ്ങളിലും വഞ്ചിപ്പാട്ടിന്റെ സംഗീതത്തിലും ആറന്മുള മുഖരിതമാകും. ഓരോ പള്ളിയോടത്തിലും പാര്‍ഥസാരഥി അധിവസിക്കുന്നതായാണ് വിശ്വാസം. പള്ളിയോടത്തിന്റെ ഓരോ തുഴച്ചില്‍ക്കാരനും പാര്‍ഥസാരഥിയുടെ വിശ്വാസവുമായാണ് പമ്പയുടെ ഓളങ്ങളില്‍ തുഴയെറിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pathanamthitta, Kerala, News, Aranmula, aranmula-vallasadya-to-begin-on15-th