എന്‍ഡോസള്‍ഫാന്‍: പീഡിത ജനകീയ മുന്നണി വീണ്ടും പ്രക്ഷോഭത്തിലേക്ക്
Jun 11, 2017, 18:37 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2017) സര്‍ക്കാര്‍ തീരുമാനങ്ങളും സുപ്രീം കോടതി വിധിയും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി വീണ്ടും പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ചു. ഓഗസ്റ്റ് ഒമ്പത് നാഗസാക്കി ദിനത്തില്‍ കലക്ടേറ്റ് മാര്‍ച്ച് നടത്തും.
2016 ജനുവരി 26 ന് സെക്രട്ടറിയേറ്റില്‍ നടന്ന പട്ടിണിസമരത്തെ തുടര്‍ന്ന് സര്‍ക്കാരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിലും തുടര്‍ന്ന് സുപ്രീം കോടതി വിധിയിലും ലിസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സാമ്പത്തിക സഹായം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഔദ്യോഗിക നിര്‍വ്വഹണ വിഭാഗം അട്ടിമറിക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലായെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകയോഗം വിലയിരുത്തി.
സുപ്രീം കോടതി വിധിയനുസരിച്ച് ഏപ്രില്‍ 10നു മുമ്പ് നല്‍കേണ്ട ധനസഹായത്തില്‍ മൂന്നാം ഗഡു പോലും ദുരിതബാധിതര്‍ക്ക് എത്തിക്കാന്‍ കഴിയാത്തത് ബന്ധപ്പെട്ടവരുടെ നിരുത്തരവാദിത്വമാണ് കാണിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ക്യാമ്പ് നടന്നിട്ട് മാസങ്ങളായെങ്കിലും പട്ടിക പ്രസിദ്ധീകരിക്കാന്‍ തയ്യാറാകാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ലിസ്റ്റ് വരുന്നതുവരെ സൗജന്യ ചികിത്സ അനുവദിക്കാനാവശ്യപ്പെട്ടെങ്കിലും ചെയ്യാതിരിക്കുന്നത് നീതികേടാണ്. മോറട്ടോറിയം അവസാനിക്കാറായിട്ടും കടം എഴുതി തളളാനുള്ള യാതൊരു നീക്കങ്ങളും നടക്കുന്നില്ല.
മുഴുവന്‍ ദുരിതബാധിര്‍ക്കും പരിഗണനയൊന്നും നോക്കാതെ ബി.പി.എല്‍ റേഷന്‍ കാര്‍ഡും സൗജന്യ റേഷനും അനുവദിക്കാന്‍ 2013 ല്‍ സര്‍ക്കാറിറക്കിയ ഉത്തരവ് പിന്‍വലിക്കാതെ നിര്‍ത്തലാക്കിയത് ദുരിതബാധിരോടുള്ള വിവേചനമാണ് കാണിക്കുന്നത്. ട്രിബ്യൂണലിനു വേണ്ടി നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ മന്ത്രിയായപ്പോള്‍ മൗനം പാലിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
കാലപരിധി കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കാതെ പി.സി.കെ യുടെ ഗോഡൗണുകളിലെ വീപ്പകളില്‍ ഇനിയുമൊരപകടത്തിനായ് കിടക്കുന്നു. നെഞ്ചംപറമ്പിലെ കിണറിലിട്ട എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുക്കണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. ശാസ്ത്രീയവും പ്രായോഗികവുമായ പുനരധിവാസമെന്നത് എവിടെയുമെത്തുന്നില്ല. ചികിത്സാരംഗം മെച്ചപ്പെടുത്തുന്നില്ലെന്നു മാത്രമല്ല, മെഡിക്കല്‍ ടീമിനെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രക്ഷോഭങ്ങളുമായി മുമ്പോട്ടു പോകാന്‍ നിര്‍ബ്ബന്ധിരാകുന്നതെന്ന് യോഗം വിലയിരുത്തി.
യോഗത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. പി. കൃഷ്ണന്‍, സിബി അലക്‌സ്, ഇസ്മാഈല്‍ പള്ളിക്കര, കെ. ചന്ദ്രാവതി, ശരിധര ബെള്ളൂര്‍, ടി.വി. ദിനേശന്‍, അബ്ദുല്‍ ഖാദര്‍ മുളിയാര്‍, എം.വി. ശ്യാമള, അജിത കെ.എസ്, ആന്റണി പി.ജെ, കെ.എം. രാജു, കുഞ്ഞിക്കണ്ണന്‍ നായര്‍, എം.പി. ഫിലിപ്പ്, കെ. സിന്ദു, ബി. മിസ് രിയ, വിമല ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും കെ.ടി. ബിന്ദുമോള്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Endosulfan, Endosulfan-victim, court, Supreme Court, Anti Endosulfan movement to stage protest again