city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | കാസർകോട്ട് വീണ്ടും ഓടോറിക്ഷ മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

ബന്തിയോട്: (www.kasargodvartha.com) കാസർകോട്ട് വീണ്ടും ഓടോറിക്ഷ മറിഞ്ഞ് അപകടം. ഞായറാഴ്ച രാവിലെ ബന്തിയോട് പെർമുദെയിൽ ഉണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ചേവാർ മീത്തടുക്കയിലെസി എച് പ്രകാശ് എന്ന കിഷോർ (34) ആണ് മരിച്ചത്. ചേവാർ സ്റ്റാൻഡിലെ ഓടോറിക്ഷ ഡ്രൈവറായിരുന്നു. പെർമുദ എൽപി സ്കൂളിന് മുൻവശത്തെ റോഡിലായിരുന്നു അപകടം.

Accident | കാസർകോട്ട് വീണ്ടും ഓടോറിക്ഷ മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

രാവിലെ 11 മണിയോടെ യാത്രക്കാരനെ ഇറക്കി മടങ്ങുന്നതിനിടെ പ്രകാശ് ഓടിച്ച ഓടോറിക്ഷ, മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട്‌ റോഡിന് സമീപം സ്ഥാപിച്ചിരുന്ന ഇന്റർലോക് കല്ലുകളിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഓടിക്കൂടിയ പ്രദേശവാസികൾ, ഓടോറിക്ഷയുടെ അടിയിൽ പെട്ട പ്രകാശിനെ പുറത്തെടുത്ത് ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മിത്തടുക്ക പട്ടികജാതി കോളനിയിലെ രാമ-കമല ദമ്പതികളുടെ മകനാണ്. ഭാര്യ: പവിത്ര. മക്കൾ: ജിഷ്ണു, ആദിഷ്. സഹോദരൻ: പ്രശാന്ത്.

ശനിയാഴ്ച രാത്രി 10 മണിയോടെ പൊടിപ്പള്ളത്ത് വെച്ച് ഓടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചിരുന്നു. കുമ്പഡാജെ മുനിയൂരിലെ ഫഖ്‌റുദ്ദീന്റെ മകൻ മുഹമ്മദ് (45) ആണ് മരിച്ചത്. മുഹമ്മദ് ഓടിച്ചുപോവുകയായിരുന്ന ഓടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. മംഗ്ളൂറിലെ ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്.

Accident | കാസർകോട്ട് വീണ്ടും ഓടോറിക്ഷ മറിഞ്ഞ് അപകടം; യുവാവ് മരിച്ചു


Keywords: Bandiyod, Accident, Death, Road Accident, Kumbadaje, Chevar, Driver, Kasaragod, Hospital, Mangalore, Another man died after autorickshaw overturned.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia