Obituary | ആരെയും കാത്തുനിൽക്കാതെ കീർത്തനയും യാത്രയായി; രോഗബാധിതരായിട്ടും എന്‍ഡോസള്‍ഫാന്‍ പട്ടികയിൽ 'അനര്‍ഹര്‍', ഒരാഴ്ചയ്ക്കിടെ 2 മരണം; അധികൃതരുടെ കനിവ് കാത്ത് ഇനിയും അനേകം പേർ
Feb 4, 2024, 10:34 IST
കാസർകോട്: (KasargodVartha) എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഇടം പിടിക്കാതെ ഒരാഴ്ചയ്ക്കുള്ളിൽ മരണപ്പെടുന്ന രണ്ടാമത്തെ ഇരയാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയ കീർത്തന എന്ന നാല് വയസുകാരി. എൻഡോസള്‍ഫാന്‍ കീടനാശിനി മൂലം അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അടിമയായിരുന്ന പെൺകുട്ടി ഏറെ നാളായി ചികിത്സയിലായിരുന്നു.
പേരാൽ കണ്ണൂർ ചോടാല ഉമേഷ് - ഉഷാ ദമ്പതികളുടെ മകളാണ്. കാസർകോട് ജെനറൽ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഒരു വയസുള്ള അശ്വനി സഹോദരിയാണ്. ദിവസങ്ങൾക്ക് മുമ്പ് മടിക്കൈ മലപ്പച്ചേരി മൂന്ന് റോഡിലെ സുഭാഷ് - നിർമല ദമ്പതികളുടെ മകൾ നിവേദ്യ (15) യും എൻഡോസൾഫാൻ രോഗ ബാധിതയായി മരിച്ചിരുന്നു. രണ്ട് തവണ എൻഡോസൾഫാൻ മെഡികൽ കാംപിൽ പങ്കെടുത്തിട്ടും നിവേദ്യ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നില്ല.
പ്ലാന്റേഷൻ കോർപറേഷന്റെ വരുമാനം കൂട്ടാനായി 1978 മുതൽ 22 വർഷം എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചതിന്റെ ഫലമായി നിരവധി ജീവനാണ് നഷ്ടമായത്. അനവധി പേർ പാതിജന്മവുമായി ഇപ്പോഴും ദുരിതമനുഭവിക്കുന്നു. 2017-ൽ പ്രത്യേക മെഡികൽ കാംപ് നടത്തി 1905 പേരുടെ പട്ടികയാണ് ആദ്യമുണ്ടാക്കിയത്.
പിന്നീടത് 287 ആക്കി. ഇതിനെതിരെ അമ്മമാർ സമരവുമായി രംഗത്തിറങ്ങിയപ്പോൾ 587 പേരെക്കൂടി ചേർത്തു. അന്ന് പുറത്താക്കിയ 1031 പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതരുടെ കനിവുണ്ടായിട്ടില്ല. ഇതിനിടെയാണ് ലിസ്റ്റിൽ ഇടം നേടാതെ രണ്ട് കുട്ടികൾ കൂടി വിടവാങ്ങിയിക്കുന്നത്.
Keywords: Obituary, Malayalam News, Endosulfan, Kasargod, Kannur, Peral, Another endosulfan victim died.
< !- START disable copy paste -->