city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kerala Budget History | കേരളവും ബജറ്റ് അവതരണവും; മറക്കാത്ത ചരിത്രങ്ങൾ

തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ അതാത് നിയമനിർമാണ സഭകളിൽ വരവുചെലവുകളുടെ വാർഷിക സാമ്പത്തിക പ്രസ്താവന അവതരിപ്പിക്കുന്നതിനുള്ള നിലവിലുള്ള സമ്പ്രദായം ഭരണഘടന അനുശാസിക്കുന്നു. 1956-ലാണ് കേരള സംസ്ഥാനം രൂപീകൃതമായത്. അതിനുശേഷം 78 ബജറ്റുകൾ അവതരിപ്പിച്ച് പാസാക്കി.
  
Kerala Budget History | കേരളവും ബജറ്റ് അവതരണവും; മറക്കാത്ത ചരിത്രങ്ങൾ

1957 ജൂണ്‍ ഏഴിനാണ് കേരളത്തിന്റെ ആദ്യ ബജറ്റ് അവതരണമുണ്ടായത്. 1957 ലെ ധനമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ആണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഒന്നാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലായിരുന്നു അന്നത്തെ ബജറ്റ് അവതരണം നടന്നത്. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് കെ എം മാണിക്കാണ്. അഞ്ച് മന്ത്രിസഭകളിൽ അംഗമായിരുന്ന അദ്ദേഹം 13 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ കാലം ധനവകുപ്പ് കൈകാര്യം ചെയ്ത മന്ത്രി എന്ന റെക്കോര്‍ഡും കെ.എം മാണിക്ക് സ്വന്തമാണ്.

മുഖ്യമന്ത്രിമാരിൽ ആർ ശങ്കർ, അച്യുതമേനോൻ, നായനാർ, ഉമ്മൻചാണ്ടി എന്നിവർ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. അച്യുതമേനോനും ആർ ശങ്കറും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ധനമന്ത്രിമാരായി പ്രവർത്തിച്ചിട്ടുണ്ട്. നിയമസഭയിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം അവതരിപ്പിച്ചതിന്റെ റെക്കോർഡ് തോമസ് ഐസക്കിന് സ്വന്തം. 2021 ജനുവരി 15-ന് അദ്ദേഹത്തിന്റെ പ്രസംഗം മൂന്ന് മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്നു.


ബജറ്റ് അവതരണങ്ങൾ

1957-58 - സി. അച്യുതമേനോൻ - 1957 ജൂൺ 7

1958-59 - സി. അച്യുതമേനോൻ - 1958 മാർച്ച് 7

1959-60 - സി. അച്യുതമേനോൻ - 1959 മാർച്ച് 6

1960-61 - ആർ.ശങ്കർ - മാർച്ച് 18

1960-61 - ആർ.ശങ്കർ - ജൂൺ 24

1961-62 - ആർ.ശങ്കർ - മാർച്ച് 2

1962-63 - ആർ.ശങ്കർ - മാർച്ച് 9

1963-64 - ആർ.ശങ്കർ - മാർച്ച് 4

1964-65 - ആർ.ശങ്കർ - ഫെബ്രുവരി 28


1965-66 - ബജറ്റ് ലോക്‌സഭ പാസാക്കി.

1966-67 - ബജറ്റ് ലോക്‌സഭ പാസാക്കി.

1967-68 - പി.കെ കുഞ്ഞ് - 1967 മാർച്ച് 17

1967-68 - പി.കെ കുഞ്ഞ് - 1967 ജൂൺ 23

1968-69 - പി.കെ കുഞ്ഞ് - ഫെബ്രുവരി 16

1969-70 - പി.കെ കുഞ്ഞ് - ഫെബ്രുവരി 8

1970-71 - എൻ.കെ. ശേശൻ - ഫെബ്രുവരി 27

1971-72 - സി. അച്യുതമേനോൻ 1971 മാർച്ച് 19


1972-73 - കെ.ടി. ജോർജ്ജ് - 1972 ഫെബ്രുവരി 25

1973-74 - ഡോ. കെ ജി അടിയോടി - 1973 മാർച്ച് 16

1974-75 - ഡോ. കെ ജി അടിയോടി - 1974 മാർച്ച് 15

1975-76 - ഡോ. കെ ജി അടിയോടി - 1975 മാർച്ച് 7

1976-77 - കെ.എം. മാണി - 1976 മാർച്ച് 19

1977-78 - സി.എച്ച്. മുഹമ്മദ് കോയ - മാർച്ച് 28

1978-79 - എം.കെ. ഹേമചന്ദ്രൻ - 1978 മാർച്ച് 14

1979-80 - എസ്.വരദരാജൻ നായർ - 1979 മാർച്ച് 16


1980-81 - കെ.എം. മാണി - 1980 മാർച്ച് 21

1981-82 - കെ.എം. മാണി - 1981 മാർച്ച് 20

1982-83 ബജറ്റ് ലോക്‌സഭ പാസാക്കി

1982-83 - കെ.എം. മണി - 1982 ജൂലൈ 2

1983-84 - കെ.എം. മാണി - 1983 മാർച്ച് 18

1984-85 - കെ.എം. മാണി - 1984 മാർച്ച് 16

1985-86 - കെ.എം. മാണി - 1985 മാർച്ച് 22

1986-87 - കെ.എം. മണി - 1986 മാർച്ച് 21

1987-88 - ഇ.കെ. നായനാർ - 1987 മാർച്ച് 28


1987-88 - വി. വിശ്വനാഥ മേനോൻ - 1987 ജൂൺ 5

1988-89 - വി. വിശ്വനാഥ മേനോൻ - 1988 മാർച്ച് 18

1989-90 - വി. വിശ്വനാഥ മേനോൻ - 1989 മാർച്ച് 17

1990-91 - വി. വിശ്വനാഥ മേനോൻ - 1990 മാർച്ച് 22

1991-92 - വി. വിശ്വനാഥ മേനോൻ - 1991 മാർച്ച് 15

1991-92 - ഉമ്മൻചാണ്ടി - 1991 ജൂലൈ 19

1992-93 - ഉമ്മൻചാണ്ടി - 1992 മാർച്ച് 20

1993-94 - ഉമ്മൻചാണ്ടി - 1993 മാർച്ച് 12

1994-95 - ഉമ്മൻചാണ്ടി - 1994 മാർച്ച് 18


1995-96 - സിവി. പത്മരാജൻ - 1995 മാർച്ച് 24

1996-97 - സിവി. പത്മരാജൻ - 1996 മാർച്ച് 8

1996-97 - ടി ശിവദാസ മേനോൻ - 1996 ജൂലൈ 19

1997-98 - ടി. ശിവദാസ മേനോൻ - 1997 മാർച്ച് 14

1998-99 - ടി. ശിവദാസ മേനോൻ - 1998 മാർച്ച് 24

1999-2000 - ടി ശിവദാസ മേനോൻ - 1999 മാർച്ച് 18

2000-2001 - ടി. ശിവദാസ മേനോൻ - 2000 മാർച്ച് 14

2001-2002 - ടി. ശിവദാസ മേനോൻ - 2001 ഫെബ്രുവരി 23


2001-2002 - കെ. ശങ്കരനാരായണൻ - 2001 ജൂലൈ 13

2002-2003 - കെ. ശങ്കരനാരായണൻ - 2002 മാർച്ച് 8

2003-2004 - കെ. ശങ്കരനാരായണൻ - 2003 മാർച്ച് 14

2004-2005 - കെ. ശങ്കരനാരായണൻ - 2004 ജനുവരി 23

2005-2006 - വക്കം പുരുഷോത്തമൻ - 2005 ഫെബ്രുവരി 4

2006-2007 - വക്കം പുരുഷോത്തമൻ - 2006 ഫെബ്രുവരി 10

2006-2007 - ഡോ. ടി എം തോമസ് ഐസക്ക് - 2006 ജൂൺ 23

2007-2008 - ഡോ.ടി.എം തോമസ് ഐസക്ക് 2007 മാർച്ച് 9


2008-2009 - ഡോ.ടി.എം തോമസ് ഐസക്ക് - 2008 മാർച്ച് 6

2009-2010 - ഡോ.ടി.എം തോമസ് ഐസക്ക് - 2009 ഫെബ്രുവരി 20

2010-2011 - ഡോ.ടി.എം തോമസ് ഐസക് - 2010 മാർച്ച് 5

2011-12 - ഡോ.ടി.എം തോമസ് ഐസക്ക് 2011 ഫെബ്രുവരി 10

2011-12 - കെ.എം മാണി - 2011 ജൂലൈ 8

2012-13 - കെ.എം മാണി - 2012 മാർച്ച് 19

2013-14 - കെ.എം മാണി - 2013 മാർച്ച് 15

2014-15 - കെ.എം മാണി - 2014 ജനുവരി 24

2015-16 - കെ.എം മാണി - 2015 മാർച്ച് 13

2016-17 - ഉമ്മൻ ചാണ്ടി - 2016 ഫെബ്രുവരി 12


2016-17 - ഡോ.ടി.എം തോമസ് ഐസക്ക് - 2016 ജൂലൈ 8

2017-18 - ഡോ.ടി.എം തോമസ് ഐസക് - 2017 മാർച്ച് 3

2018-19 - ഡോ.ടി.എം തോമസ് ഐസക് - ഫെബ്രുവരി 2

2019-20 - ഡോ.ടി.എം തോമസ് ഐസക്ക് - ജനുവരി 31

2020-21 - ഡോ.ടി.എം തോമസ് ഐസക്ക് - ഫെബ്രുവരി 7

2021-22 - ഡോ.ടി.എം തോമസ് ഐസക്ക് - ജനുവരി 15

2021-22 - കെ എൻ ബാലഗോപാൽ - ജൂൺ 4

2022-23 - കെ എൻ ബാലഗോപാൽ - മാർച്ച് 11

2023-24 - കെ എൻ ബാലഗോപാൽ - ഫെബ്രുവരി 3

Keywords : News, Top-Headlines, News-Malayalam-News, Budget, Kerala,Kerala-News, An overview of Kerala Budgets.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia