ദുബൈയില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു
Jul 15, 2021, 22:31 IST
ഉദുമ: (www.kasargodvartha.com 15.07.2021) ദുബൈയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹവുമായി നാട്ടിലേക്ക് വരികയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു. ഡ്രൈവര്‍ അടക്കമുള്ളവർക്ക് പരിക്കേറ്റു.
മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരുകയായിരുന്ന ആംബുലന്‍സ് വ്യാഴാഴച്ച രാവിലെ 11. 30 മണിയോടെ കല്യശേരിയിലാണ് അപകടത്തില്‍പ്പെട്ടത്.
മാങ്ങാട് പുതിയ പുരയിലെ രാഘവന്റെ മകന്‍ സുധീഷാ (33)ണ് ദുബൈയില്‍ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദുബൈയിലെ താമസ മുറിയില്‍ സുധീഷിനെ മരിച്ച നിലയില്‍ കണ്ടത്. ഒന്നര വര്‍ഷം മുമ്പാണ് സുധീഷ് ദുബൈലേക്ക് പോയത്.
മാതവ്: രോഹിണി. സഹോദരങ്ങള്‍: രതീഷ്, ലതിക.
Keywords: Kerala, News, Kasaragod, Top-Headlines, Accident, Dead body, Uduma, Mangad, Injured, Hospital, Ambulance, An ambulance carrying the body of man who died in Dubai has met with an accident.