city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sand Mining | പൊലീസ് തകർത്ത 5 കടവുകൾ മണിക്കൂറുകൾക്കുളിൽ മാഫിയ പുന:സ്ഥാപിച്ചതായി ആരോപണം; പികറ്റ് ഏർപെടുത്തിയിട്ടും മണൽക്കൊള്ള തുടരുന്നുവെന്ന് പ്രദേശവാസികൾ

കുമ്പള: (www.kasargodvartha.com) പൊലീസ് തകർത്ത അഞ്ച് കടവുകൾ മണിക്കൂറുകൾക്കുള്ളിൽ മണൽ മാഫിയ പുന:സ്ഥാപിച്ചതായി ആരോപണം. പൊലീസ് പികറ്റ് ഏർപെടുത്തിയിട്ടും വെല്ലുവിളിച്ച് ഷിറിയ ഒളയത്ത് മണൽക്കൊള്ള തുടരുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കുമ്പള എസ്ഐ വി കെ അനീഷ്, എസ് ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ കടവുകൾ ജെസിബി ഉപയോഗിച്ച് തകർത്തത്.

Sand Mining | പൊലീസ് തകർത്ത 5 കടവുകൾ മണിക്കൂറുകൾക്കുളിൽ മാഫിയ പുന:സ്ഥാപിച്ചതായി ആരോപണം; പികറ്റ് ഏർപെടുത്തിയിട്ടും മണൽക്കൊള്ള തുടരുന്നുവെന്ന് പ്രദേശവാസികൾ

പൊലീസ് തിരിച്ചുപോയി മണിക്കൂറുകൾക്കുള്ളിലാണ് കടവുകൾ തുറന്നതെന്നാണ് പറയുന്നത്. ഇവിടെ പൊലീസിന്റെ പികറ്റ് പോസ്റ്റ് ഏർപെടുത്തിയിരുന്നുവെങ്കിലും പൊലീസിന്റെ സാന്നിധ്യം ഒഴിവാകുന്ന സമയത്താണ് മണൽ കടത്ത് നടത്തുന്നതെന്നാണ് ആരോപണം. രാത്രി 10 മണി മുതൽ പുലർചെ അഞ്ച് മണിവരെയാണ് പൊലീസ് പികറ്റ് ഏർപെടുത്തിയിട്ടുള്ളത്.

എന്നാൽ പുലർചെ അഞ്ച് മണി മുതൽ എട്ട് മണി വരെയും വൈകീട്ട് നാല് മണി മുതൽ ആറ് മണിവരെയുമാണ് ഇപ്പോൾ മണൽകടത്ത് നടക്കുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. കടവുകളിൽ മുഴുവൻ സമയ പൊലീസ് പികറ്റ് ഏർപെടുത്തിയാൽ മാത്രമേ ഇപ്പോഴത്തെ മണൽ കടത്ത് തടയാനാവുമെന്നാണ് അധികൃതർ പറയുന്നത്. സമീപത്തെ കിണറുകളിലെ ജലനിരപ്പ് താഴുകയും വേനൽ കാലത്ത് രൂക്ഷമായ കുടിവെള്ള പ്രശ്നത്തിനും കാരണമാകുന്നുവെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. അനിയന്ത്രിതമായ മണൽ കൊള്ള കാരണം പാരിസ്ഥിതിക ആഘാതവും രൂക്ഷമായിട്ടുണ്ടെന്നാണ് പറയുന്നത്.

Sand Mining | പൊലീസ് തകർത്ത 5 കടവുകൾ മണിക്കൂറുകൾക്കുളിൽ മാഫിയ പുന:സ്ഥാപിച്ചതായി ആരോപണം; പികറ്റ് ഏർപെടുത്തിയിട്ടും മണൽക്കൊള്ള തുടരുന്നുവെന്ന് പ്രദേശവാസികൾ

Keywords: News, Kumbala, Kasaragod, Kerala, Sand Mining, Police, Mafia, Natives, JCB, Allegation that despite police picketing, sand mining continues.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia