Accidental Death | അജ്മാനില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Dec 22, 2023, 14:00 IST
അജ്മാന്‍: (KasargodVartha) വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് അജാനൂര്‍ കൊത്തിക്കാലിലെ അബ്ദുല്ലയുടെ മകന്‍ അശ്കര്‍ (30) ആണ് മരിച്ചത്. സൂപര്‍ മാര്‍കറ്റ് ജീവനക്കാരനായിരുന്നു.
Keywords: News, Kasaragod-News, Kerala, Kerala-News, Gulf-News, Top-Headlines, Accident-News, Ajman News, Malayali, Expat, Died, Road Accident, Youth, Supermarket Employee, Injured, Car Accident, Ajman: Malayali Expat died in road accident.
< !- START disable copy paste -->
ഇക്കഴിഞ്ഞ ഡിസംമ്പര്‍ 17 ന് ഉച്ചയ്ക്കാണ് വാഹനാപകടം നടന്നത്. ശാര്‍ജ ജറഫിലെ ജീവനക്കാരനായിരുന്ന അശ്കര്‍ കടയിലെ ആവശ്യത്തിനായാണ് അജ്മാനില്‍ എത്തിയത്. ഇവിടെ ജംക്ഷനില്‍ ബൈകില്‍ സിഗ്‌നല്‍ കാത്ത് നില്‍ക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാര്‍ യുവാവിന്റെ ഇരുചക്ര വാഹനത്തിലിടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇടിയുടെ ആഘാതത്തില്‍ സിഗ്‌നല്‍ പോസ്റ്റില്‍ തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ അശ്കറിനെ ഉടന്‍ അല്‍-ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ വ്യാഴാഴ്ച (21.12.2023) രാത്രിയോടെയാണ് മരണം സംഭവിച്ചത്.