Investigation | കാഞ്ഞങ്ങാട്ട് പിടികൂടിയ 2000 രൂപയുടെ കള്ള നോടുകൾ 24 മണിക്കൂർ പിന്നിടുമ്പോൾ പകുതി പോലും എണ്ണിത്തിട്ടപ്പെടുത്താൻ കഴിഞ്ഞില്ല; പിന്നിൽ വൻ സംഘമെന്ന് സൂചന
Mar 21, 2024, 20:16 IST
കാഞ്ഞങ്ങാട്: (KasargodVartha) അമ്പലത്തറ ഗുരുപുരത്തെ അടച്ചിട്ട വീട്ടിൽ നിന്നും പിടികൂടിയ കള്ള നോടുകൾ 24 മണിക്കൂർ പിന്നിടുമ്പോൾ പകുതി പോലും എണ്ണിത്തിട്ടപ്പെടുത്താൻ പൊലീസിന് കഴിഞ്ഞില്ല. എല്ലാ നോടുകളും എണ്ണിത്തിട്ടപ്പെടുത്തുന്നതോടൊപ്പം സീരിയൽ നമ്പർ അടക്കം രേഖപ്പെടുത്തേണ്ടത് കൊണ്ടാണ് സമയമെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. റെയ്‌ഡിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരും അതേ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്.
പിടികൂടിയത് ഏഴ് കോടിയിധികം രൂപ വരുന്ന കള്ളനോടുകളാണെന്ന് അമ്പലത്തറ ഇൻസ്‌പെക്ടർ പ്രജീഷ് പറഞ്ഞു. കള്ളനോടിന് പിന്നിൽ വൻ സംഘം തന്നെ പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. ബാബുരാജ് എന്നയാളുടെ ഉടമസ്ഥയിലുള്ളതാണ് ഈ വീട്. പാണത്തൂർ സ്വദേശിയാണെന്ന് പറയുന്ന അബ്ദുർ റസാഖ് എന്നയാളാണ് ഒരു വർഷം മുമ്പ് വീട് വാടകയ്ക്ക് എടുത്തത്. പിടികൂടിയ പണം 15 പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് എണ്ണി തിട്ടപ്പെടുത്തുന്നത്.
കാസർകോട്ടെയും കർണാടകയിലേയും ചിലരാണ് ഈ കള്ളനോടിന് പിന്നിലെന്ന് ഏറെക്കുറെ പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. വിജിലൻസ് വിഭാഗവും, കള്ളനോട് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ കൗണ്ടർ ഫിറ്റ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉന്നത തല അന്വേഷണം തന്നെ ഇക്കാര്യത്തിൽ നടത്താനാണ് പൊലിസിന്റെ തീരുമാനം. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അമ്പലത്തറ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
വീട് വാടകയ്ക്ക് എടുത്തുവെന്ന് പറയുന്ന അബ്ദുർ റസാഖിനെ കുറിച്ച് പ്രദേശവാസികൾക്ക് കാര്യമായ വിവരങ്ങൾ ഒന്നും തന്നെയില്ല. പലയിടത്തും ഇയാൾ വാടകയ്ക്ക് താമസിച്ചതായി വ്യക്തമായിട്ടുണ്ട്. ആഡംബര ജീവിതമാണ് ഇയാൾ നയിച്ചുവന്നിരുന്നതെന്ന് പരിസരവാസികൾ പറയുന്നു. ഇയാളെ കുറിച്ച് ഇവർക്കുണ്ടായ ചില സംശയമാണ് പൊലീസിന് വിവരമെത്താൻ കാരണമായത്.
തിരഞ്ഞെടുപ്പ് കാലമായതിനാൽ ഒറ്റപ്പെട്ട ഈ വീടിനെ കുറിച്ച് കൃത്യമായ വിവരം കൈമാറുകയായിരുന്നു. കാർഡ് ബോർഡ് പെട്ടിയിലും ചാക്കിലുമായാണ് ഒരു വർഷം മുമ്പ് നിരോധിച്ച 2000 രൂപയുടെ കള്ളനോടുകൾ സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ നോടുകൾ സ്വീകരിക്കുന്നത് നിർത്തിയിട്ടുണ്ടെങ്കിലും ആർബിഐ വഴി ഇപ്പോഴും സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞ് ആരെയെങ്കിലും കബളിപ്പിച്ച് പണം തട്ടാൻ വേണ്ടിയായിരിക്കും കള്ളനോടുകൾ സൂക്ഷിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, After 24 hours, even half of seized fake notes of Rs 2000 could not be counted.