Custody | ചന്തേരയിൽ ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ സിനിമാ നടൻ ശിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ
Oct 5, 2023, 11:25 IST
പടന്ന: (KasargodVartha) ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ജിം ട്രെയിനറായ യുവതിയെ ചെറുവത്തൂരിലും എറണാകുളത്തും അടക്കം പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ സിനിമാ നടനും ബിഗ് ബോസ് താരവുമായ എറണാകുളം പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിയാസ് കരീം (34) ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ.
ദുബൈയിലായിരുന്ന ശിയാസ് ചെന്നൈ വിമാനത്താവളം വഴി നാട്ടിലേക്ക് വരുന്നതിനിടെയാണ് വിമാനത്താവളത്തിൽ പിടിയിലായത്. പൊലീസ് ശിയാസിനെ കണ്ടെത്താൻ വിമാനത്താവളങ്ങളിൽ ലുക് ഔട് നോടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പിടിയിലായത്.
ശിയാസ് കരീമിനെ കൊണ്ടുവരുന്നതിനായി ചന്തേര പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകിയാണ് 32 കാരിയായ യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. ഇതുകൂടാതെ ജിമിൽ ഓഹരി നൽകാമെന്ന് പറഞ്ഞ് 11 ലക്ഷത്തോളം രൂപ യുവതിയുടെ പക്കൽ നിന്നും ശിയാസ് തട്ടിയെടുത്തതായും പരാതിയിൽ പറഞ്ഞിരുന്നു. 2021 മുതൽ 2023 മാർച് വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. യുവതിക്ക് ആദ്യത്തെ വിവാഹബന്ധത്തിൽ 13 വയസുള്ള മകനുണ്ട്.
കേരളത്തിലെ പ്രമുഖ മോഡലും സാമൂഹ്യ മാധ്യമങ്ങളിലെ താരവുമാണ് ശിയാസ്. ബിഗ് ബോസ്, സ്റ്റാര്‍ മാജിക് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെയാണ് മലയാളിക്ക് സുപരിചിതനായത്. ശിയാസും ജിമിലെ പ്രകടനത്തിലൂടെയാണ് ടെലിവിഷൻ ഷോകളിലെത്തിയത്. ഗ്രേഡ് എസ് ഐ ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ശിയാസിനെ ചന്തേരയിൽ എത്തിച്ച് മൊഴിയെടുത്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: News, Padanna, Kasaragod, Kerala, Police FIR, Shiyas Kareem, Actor, Bigg Boss, Actor Shiyas Kareem held in assault case.
< !- START disable copy paste -->