യുവാവിനെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായയാൾ അറസ്റ്റിൽ
Sep 2, 2021, 16:17 IST
ഉപ്പള: (www.kasargodvartha.com 02.09.2021) യുവാവിനെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായയാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുശാഹിദ് (24) ആണ് അറസ്റ്റിലായത്. ഉപ്പള പച്ചമ്പളയിലെ ഹുസൈനെ (35) ആറംഗ സംഘം ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഹുസൈന്റെ എല്ല് പൊട്ടുകയും ചെയ്തിരുന്നു.
കേസിൽ കൂട്ടുപ്രതികളായ ശബീറലി, അബൂബകർ സിദ്ദീഖ്, കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർ എന്നിവരാണ് പ്രതികൾ. ഇവർക്ക് വേണ്ടി അന്വേഷണം ഊർജിതപ്പെടുത്തിയതായി മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ് ഐ എൻ ടി രാഘവൻ എന്നിവർ കാസർകോട് വാർത്തയോട് പറഞ്ഞു.
ഡി വൈ എസ് പിയുടെ സ്ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണൻ, നാരായണൻ, ഓസ്റ്റിൻ തമ്പി, രാജേഷ്, ഗോകുൽ തുടങ്ങിയവരും പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Keywords: Kasaragod, News, Uppala, Top-Headlines, Accused, Arrest, Case, Manjeshwaram, Police, DYSP, Accused arrested for assaulting young man.
< !- START disable copy paste -->