കാറും ബൈകും കൂട്ടിയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
Jul 7, 2022, 13:04 IST
രാജപുരം: (www.kasargodvartha.com) കാറും ബൈകും കൂട്ടിയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം.
ചെറുപുഴയിലെ അലോഷ്യസ്-സാലി ദമ്പതിയുടെ മകന്‍ പിവിന്‍ (21) ആണ് മരിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ ജോലി ചെയ്ത് വരിക്കയാണ്. പരപ്പയില്‍ വാടക താമസിപ്പിച്ച് വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ഏട്ട് മണിയോടെ ജോലിക്കായി പാണത്തൂരിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.
ചുള്ളിക്കരയില്‍ വച്ച് എതിരെ വന്ന കാറാണ് അപകടം വരുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഓടിക്കൂടിയവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.
സഹോദരി: പിവിന.
Keywords: News, Top-Headlines, Accident, Kasaragod, Rajapuram, Car, Car-Accident, Kanhangad, Hospital, Bike, Accident: Collision between car and a bike; passenger died.
< !- START disable copy paste -->