Protest | കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത പ്രൊഫസറെ പിരിച്ചുവിടണമെന്ന് എബിവിപി; പ്രവര്‍ത്തകര്‍ കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജിനെ ഉപരോധിച്ചു
Jan 11, 2024, 18:05 IST
പെരിയ: (KasargodVartha) കൈക്കൂലി കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കേന്ദ്രസര്‍വകലാശാലയിലെ അധ്യാപകനായ ഡോ. എ കെ മോഹനനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ സി ബൈജുവിന്റെ ഓഫീസ് ഉപരോധിച്ചു. താല്‍കാലിക അധ്യാപക നിയമനത്തിനായി രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സോഷ്യല്‍ വകുപ്പ് മേധാവി എ കെ മോഹനനെ കാസര്‍കോട് വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
താല്‍കാലിക അധ്യാപക നിയമനത്തിന് പുറമെ പി എച് ഡി പ്രവേശനവും തകപ്പെടുത്തി നല്‍കാമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പരാതി. സോഷ്യല്‍ വര്‍ക് വിഭാഗത്തിലെ താല്‍ക്കാലിക അധ്യാപകരുടെ കരാര്‍ കാലാവധി 2023 ഡിസംബറില്‍ അവസാനിച്ചിരുന്നു. പുതിയ വിജ്ഞാപനം വെള്ളിയാഴ്ചക്കുള്ളില്‍ നടത്താനിരിക്കെയാണ് ജോലി പുതുക്കി നല്‍കാനും പിന്നീട് പി എച് ഡിക്ക് അപേക്ഷിക്കുകയാണെങ്കില്‍ പ്രവേശനം ശരിയാക്കി നല്‍കാമെന്നും വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചതെന്ന് വിജിലൻസ് പറയുന്നു.
ഇതില്‍ അരലക്ഷം രൂപ നല്‍കാനുള്ള ശ്രമത്തിനിടെയാണ് പരാതിക്കാരന്‍ വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചത്. വിജിലന്‍സ് വടക്കന്‍ മേഖല സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കെണിയിലാണ് ഇയാള്‍ വീണത്. ആദ്യഗഡുവായി ബുധനാഴ്ച വൈകീട്ട് ഇരുപതിനായിരം രൂപ നല്‍കുമ്പോള്‍ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് കയ്യോടെ പിടികൂടിയത്.
ഇയാളെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ എബിവിപി സമരരംഗത്തിറങ്ങിയിരിക്കുന്നത്. എബിവിപി സംസ്ഥാന ജോ. സെക്രടറി അഭിനവ്, യൂണിറ്റ് പ്രസിഡണ്ട് ദശരഥന്‍, യൂണിറ്റ് സെക്രടറി അക്ഷയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജിനെ ഉപരോധിച്ചത്. പകരക്കാരനായി വി സി ചര്‍ച നടത്തിവരികയാണ്.
Keywords: Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Protest, Arrested, ABVP demanded dismissal of professor arrested by vigilance in bribery case. < !- START disable copy paste -->