പനോരമ അന്തർദേശീയ ചിത്രകലോത്സവത്തിൽ കാസർകോട് സ്വദേശിയും; അപൂർവ അവസരം
Jun 28, 2021, 22:36 IST
കാസർകോട്: (www.kasargodvartha.com 28.06.2021) ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ റൈറ്റേഴ്‌സ് ക്യാപിറ്റൽ സംഘടിപ്പിച്ച പനോരമ അന്തർദേശീയ ചിത്രകലോത്സവത്തിൽ കാസർകോട് സ്വദേശിയും. മൊഗ്രാൽ പുത്തൂരിലെ സുഷ്മിത ബി എസിനാണ് അവസരം ലഭിച്ചത്. പെരിയടുക്ക എംപി ഇന്റർനാഷണൽ സ്‌കൂളിലെ കലാധ്യാപികയാണിവർ.
ചിത്രരചനകളുൾപെടെ ഒട്ടേറെ കലാസൃഷ്ടികൾ നടത്തിയ യുവ ചിത്രകാരിയാണ് സുഷ്മിത. പാരിസ്ഥിതിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലാണ് കൂടുതൽ ഊന്നൽ നൽകുന്നത്. ഒപ്പം പാഴ്വസ്തുക്കളിൽ നിന്ന് കമനീയ സൃഷ്ടികൾ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. മാനുഷിക മൂല്യങ്ങൾ പകർന്നു നൽകാനുള്ള ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സുഷ്മിത ബി എസ് പ്രതികരിച്ചു. ഗ്രീസിലെ ഏതൻസാണ് ഇത്തവണ പനോരമ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിച്ചത്. സുഷ്മിതയ്‌ക്കൊപ്പം ഇതേ സ്‌കൂളിലെ മറ്റൊരധ്യാപികയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
Keywords: Kerala, News, Kasaragod, Top-Headlines, Woman, Arts, Drawing, Mogral Puthur, Natives, Teacher, Susmitha B S, A native of Kasargod at the Panorama International Painting Festival.
< !- START disable copy paste -->