അക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരണപ്പെട്ടു. മൃതദേഹം വിദഗ്ധ പോസ്റ്റ്മോര്‍ടെത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
കാസര്‍കോട്: (www.kasargodvartha.com 31.01.2021) അക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരണപ്പെട്ടു. മൃതദേഹം വിദഗ്ധ പോസ്റ്റ്മോര്‍ടെത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. കുഡ്ലു ജെ പി നഗര്‍ ധൂമാവതി റോഡിലെ നാരായണന്‍റെ മകന്‍ അശ്വിന്‍ കുമാര്‍ (55) ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരി 26 ന് റിപബ്ലിക് ദിനത്തില്‍ ഉച്ചയ്ക്ക് 2.45 ന് സഹോദരങ്ങള്‍ ഉണ്ടായ തര്‍ക്കത്തിനിടെ അശ്വിന്‍ കുമാറിന് കാലിന് മുറിവേറ്റിരുന്നു. ഇയാളെ പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാള്‍ക്ക് ബോധം വീണ്ടുകിട്ടാത്തതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ച് ശനിയാഴ്ച രാത്രി 11.45 മണിയോടെ അശ്വിന്‍ കുമാര്‍ മരണപ്പെട്ടു. ഇതു സംബന്ധിച്ച് സഹോദരന്‍ അരുണ്‍ കുമാറിന്‍റെ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പരിയാരത്തേക്ക് മാറ്റിയത്.
Keywords: Kerala, News, Kasaragod, Hospital, Treatment, Top-Headlines, Death, Case, Police, A man who was being treated for injuries sustained in the violence has died.
< !- START disable copy paste -->