പഴയ വസ്തുക്കൾ പെറുക്കി വിറ്റും പാട്ടപ്പിരിവ് നടത്തിയും സുമനസുകളുടെ സഹായത്താൽ സഹപാഠിക്ക് വീടെന്ന സ്വപ്നം സഫലീകരിച്ച് വിദ്യാർഥികളുടെ വേറിട്ട മാതൃക
Jul 3, 2021, 20:25 IST
ചെമ്മനാട്: (www.kasargodvartha.com 03.07.2021) ലോക് ഡൗണിൽ ലോകം മുഴുവൻ നിശ്ചലമായ സാമ്പത്തിക മാന്ദ്യത്തിനിടയിലും വീട്ടിലെ പഴയ വസ്തുക്കൾ പെറുക്കി വിറ്റും പാട്ടപ്പിരിവ് നടത്തിയും സുമനസുകളുടെ സഹായത്താൽ വീട് നിർമിച്ചു സഹപാഠികളുടെ സാന്ത്വന കൈനീട്ടം. ചെമ്മനാട് ജമാഅത് നാഷനൽ സെർവീസ് സ്കീം യൂനിറ്റിലെ വളണ്ടിയർമാരാണ് മാതൃകാ പ്രവർത്തനം നടത്തിയത്. സ്നേഹവീടിന്റെ താക്കോൽ ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു കൈമാറി.
ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന എൻ എസ് എസ് സമിതി നടപ്പാക്കുന്ന 'സഹപാഠിക്കൊരു സ്നേഹവീട്' എന്ന പദ്ധതിയുടെ ഭാഗമാണ് വീട് നിർമാണം നടത്തിയത്. വിദ്യാർഥികളുടെ സ്നേഹക്കൂട്ടായ്മക്ക് സാമ്പത്തിക സഹായവുമായി സ്റ്റാഫ് കൗൺസിൽ, പിടിഎ, മാനജ്മെന്റ്, പൂർവ വിദ്യാർഥികൾ, മുസ്ലിം യൂത് ലീഗ് ചെമ്മനാട് ശാഖ, നാട്ടിലെ സുമനസുകൾ എന്നിവരും കൂടെ ചേർന്നതോടെ 10 വർഷമായി വാടക വീട്ടിൽ കഴിയുന്ന സഹപാഠിക്ക് വീടെന്ന സ്വപ്നം സഫലമായി.

പരിപാടിയിൽ സ്കൂൾ മാനജർ സി ടി അഹ്‌മദ് അലി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് ഉത്തരമേഖലാ കോഡിനേറ്റർ മനോജ് കുമാർ കെ മുഖ്യാതിഥിയായി. ചെമ്മനാട് ബ്ലോക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ എൻ എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത്, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുല്ല പിഎം, മദർ പി ടി എ പ്രസിഡണ്ട് മിസ് രിയ, എൻ എസ് എസ് ജില്ലാ കോഡിനേറ്റർ ഹരിദാസ് വി, പി എ സി മെമ്പർ മണികണ്ഠൻ എം, ചെമ്മനാട് ജമാഅത് കമിറ്റി ട്രഷറർ മുസ്ത്വഫ സിഎം, സ്കൂൾ കൺവീനർ റഫീഖ് സിഎച്, നിർമാണ കമിറ്റി ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഒ എസ് എ സെക്രടറി എഞ്ചിനീയർ ഹാഫിസ് ചെമ്മനാട്, എൻ എസ് എസ് അഡ്വൈസർ തമ്പാൻ നമ്പ്യാർ, അസ്‌ലം മച്ചിനടുക്കം, സി എം എസ് ഖലീൽ,ശംസുദ്ദീൻ ചിറാക്കൽ, റഊഫ് ചെമ്മനാട്, സബാഹ്, അധ്യാപകരായ രാജേഷ് ആർ, ജിജി തോമസ്, അൻവർ എ ബി, ഉമറുൽ ഫാറൂഖ്, വളണ്ടിയർ ലീഡർമാരായ അഹ്‌നസ് മാക്കോട്, ജിഫ ബി എച്, നിഹാദ് സുലൈമാൻ, ശസാന, അരുന്ധതി സംബന്ധിച്ചു.
പ്രിൻസിപൽ ഡോ. സുകുമാരൻ നായർ സ്വാഗതവും പ്രോഗ്രാം ഓഫീസർ പി ഇ എ റഹ് മാൻ പാണത്തൂർ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Chemnad, School, Top-Headlines, Students, Old student, Teachers, House, Inauguration, NSS, A different model of students fulfilling their co-student's dream of a home.
< !- START disable copy paste --> 