Remanded | വ്യാജ ആധാരം ഹാജരാക്കി കെഎസ്‌എഫ്‌ഇ ശാഖയിൽ നിന്ന് 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി; യൂത് കോൺഗ്രസ് ജില്ലാ ജെനറൽ സെക്രടറി റിമാന്‍ഡില്‍
Oct 6, 2023, 10:49 IST
രാജപുരം: (KasargodVartha) വ്യാജ ആധാരം ഹാജരാക്കി 70 ലക്ഷം രൂപയുടെ കെഎസ്എഫ്ഇ ചിട്ടി തട്ടിപ്പ് നടത്തിയെന്ന കേസിൽ അറസ്റ്റിലായ യൂത് കോൺഗ്രസ് കാസർകോട് ജില്ലാ ജെനറൽ സെക്രടറി ഇസ്മാഈൽ ചിത്താരിയെ റിമാൻഡ് ചെയ്തു. കെഎസ്എഫ്ഇ മാലക്കല്ല് ശാഖാ മാനജര്‍ കെ ദിവ്യയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം ഇസ്മാഈലിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇസ്മാഈലും സ്ത്രീകളടങ്ങിയ എട്ടംഗ സംഘവും 2019 ഒക്ടോബര്‍ 30ന് മാലക്കല്ല് ശാഖയില്‍ ആധാരങ്ങള്‍ ഹാജരാക്കി വിവിധ ചിട്ടികളില്‍ നിന്നായി 70 ലക്ഷത്തോളം രൂപയുടെ ചിട്ടി പിടിച്ചിരുന്നതായും എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തില്‍ വ്യാജരേഖകളാണെന്ന് ബോധ്യപ്പെടുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പരാതിക്ക് പിന്നാലെ ഇസ്മാഈൽ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിര്‍ദേശിക്കുകയായിരുന്നു. തുടർന്നാണ് രാജപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത്. പിന്നാലെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
Keywords: News, Rajapuram, Kasaragod, Kerala, Remanded, Rajapuram, Police, Crime,Complaint, 70 lakhs KSFE fraud: Youth Congress leader remanded.
< !- START disable copy paste -->