Expelled | സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന 6 കോൺഗ്രസ് നേതാക്കളെ പാർടിയിൽ നിന്നും പുറത്താക്കി; നടപടി നേരിട്ടവരിൽ തലമൊട്ടയടിച്ച് പ്രതിഷേധിച്ച പ്രവാസി നേതാവും
Dec 20, 2023, 12:27 IST
കാസർകോട്: (KasaragodVartha) ഈമാസം 24ന് നടക്കുന്ന ഹൊസ്‌ദുർഗ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന ആറ് നേതാക്കളെ പാർടിയിൽ നിന്നും പുറത്താക്കി. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ പദ്‌മരാജൻ ഐങ്ങോത്ത്, കെ ചന്ദ്രൻ ഞാണിക്കടവ്, വി പ്രദീപൻ മരക്കാപ്പ്, എച് ബാലൻ കാഞ്ഞങ്ങാട് കടപ്പുറം, ജയശ്രീ മുറിയനാവി, കെവി നാരായണൻ എന്നിവർക്കെതിരെയാണ് നടപടി.
പാർടി തീരുമാനങ്ങൾക്ക് വിരുദ്ധമായി റിബലായി മത്സരിക്കുകയും സോഷ്യൽ മീഡിയകളിലും ദൃശ്യമാധ്യമങ്ങളിലും പാർടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തിയതിൻ റ പേരിലുമാണ് ഇവരെ മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് പാർടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്‌തതെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അറിയിച്ചു.
സ്ഥാനാർഥി നിർണയത്തിലും ബാങ്കിലെ ക്രമക്കേടുകൾക്കും അഴിമതിക്കും ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ചും ഹൊസ്‌ദുർഗ് അസി. രജിസ്ട്രാർ ഓഫീസിന് മുമ്പിൽ കഴിഞ്ഞ ദിവസം പ്രവാസി കോൺഗ്രസ് നേതാവ് പത്മനാഭൻ ഐങ്ങോത്ത് തലമൊട്ടയടിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെയടക്കം പാർടി നടപടി ഉണ്ടായിരിക്കുന്നത്.
Keywords: News, Kerala, Kasaragod, Malayalam News, Congress, Election, Expelled, Political Party, Candidate, Suspend, DCC, Bank, 6 Congress leaders contesting as rebel candidates expelled from party.
< !- START disable copy paste -->