city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൂക്ഷ്മ പരിശോധനയില്‍ 5318 നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു

കാസര്‍കോട്: (www.kasargodvartha.com 20.11.2020) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടന്ന സൂക്ഷ്മ പരിശോധനയില്‍ 5390 നാമനിര്‍ദ്ദേശ പത്രികകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 5318 പത്രികകള്‍ സ്വീകരിച്ചു. 71 പത്രികകളാണ് നിരസിച്ചത്. നീലേശ്വരം നഗരസഭയിലെ ഒരു നാമനിര്‍ദ്ദേക പത്രിക തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല.
സൂക്ഷ്മ പരിശോധനയില്‍ 5318 നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു



ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലായി ആറ് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 100 സ്ഥാനാര്‍ത്ഥികളില്‍ 94 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു സ്വീകരിച്ചു. ആകെ ലഭിച്ച 137 നാമനിര്‍ദ്ദേശ പത്രികകളില്‍ 128 എണ്ണം സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്ത ആറ് സ്ഥാനാര്‍ത്ഥികളുടെ പത്രികള്‍ തള്ളി. 

മഞ്ചേശ്വരം ഡിവിഷനില്‍ ദാമോദര എ (സ്വതന്ത്രന്‍) അഹമ്മദ് ജലാലുദ്ദീന്‍ (എ എ പി) ഉദുമ ഡിവിഷനില്‍ കെ.സുകുമാരി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) ചെറുവത്തൂര്‍ ഡിവിഷനില്‍ എ ഭരതന്‍ (സ്വതന്ത്രന്‍) ചിറ്റാരിക്കല്‍ ഡി വിഷനില്‍ ജിന്റോ (സ്വതന്ത്രന്‍) കുമ്പള ഡി വിഷനില്‍ ഖമറുല്‍ ഹസീന 
(എസ് ഡി പി ഐ) എന്നീ സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശോധനയില്‍ സ്ഥാനാര്‍ത്ഥികള്‍, നാമ നിര്‍ദ്ദേശകര്‍ എന്നിവരും ഹാജരായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ചിട്ടയായ പരിശീലനവും കൃത്യമായ ആസൂത്രണവും സമയനിഷ്ഠയില്‍ ഊന്നിയ കാര്യക്ഷമമായ പ്രവര്‍ത്തനവും നടത്തിയാണ് 50 മിനുട്ടുകൊണ്ട് സൂക്ഷപരിശോധനയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.


വെള്ളിയാഴ്ച നടന്ന നാമനിര്‍ദ്ദേക പത്രികകളുടെ സൂക്ഷമ പരിശോധനയുടെ വിവരങ്ങള്‍:


നമ്പര്‍ നഗരസഭ ആകെ ലഭിച്ച നാമനിര്‍ദ്ദേക പത്രികകള്‍ സ്വീകരിച്ചത് തള്ളിയത്

1 നീലേശ്വരം 198 196 1 തീര്‍പ്പ് കല്‍പ്പിക്കാനുള്ളത്- 1

2 കാഞ്ഞങ്ങാട് 294 288 6

3 കാസര്‍കോട് 196 196 0

ആകെ 688 680 7, തീര്‍പ്പ് കല്‍പ്പിക്കാനുള്ളത്- 1


നമ്പര്‍ ബ്ലോക്ക് ആകെ ലഭിച്ച നാമനിര്‍ദ്ദേക പത്രികകള്‍ സ്വീകരിച്ചത് തള്ളിയത്

1 നീലേശ്വരം 74 74 0

2 കാഞ്ഞങ്ങാട് 67 66 1

3 കാസര്‍കോട് 98 95 3

4 പരപ്പ 92 91 1

5 കാറഡുക്ക 78 76 2

6 മഞ്ചേശ്വരം 74 74 0

ആകെ 483 476 7


നമ്പര്‍ പഞ്ചായത്ത് ആകെ ലഭിച്ച നാമനിര്‍ദ്ദേക പത്രികകള്‍ സ്വീകരിച്ചത് തള്ളിയത്

1 ചെറുവത്തൂര്‍ 89 89 0

2 കയ്യൂര്‍ ചീമേനി 58 58 0

3 പടന്ന 93 92 1

4 പിലിക്കോട് 64 64 0

5 തൃക്കരിപ്പൂര്‍ 135 135 0

6 വലിയപറമ്പ 71 71 0

7 എന്‍മകജെ 99 99 0

8 മംഗല്‍പാടി 129 127 2

9 മഞ്ചേശ്വരം 100 100 0

10 മീഞ്ച 93 92 1

11 പൈവളിഗെ 104 104 0

12 പുത്തിഗെ 90 89 1

13 വോര്‍ക്കാടി 111 110 1

14 അജാനൂര്‍ 130 129 1

15 മടിക്കൈ 47 46 1

16 പള്ളിക്കര 126 124 2

17 പുല്ലൂര്‍ പെരിയ 87 86 1

18 ഉദുമ 128 127 1

19 ബേഡഡുക്ക 101 101 0

20 ബെള്ളൂര്‍ 79 65 14

21 ദേലംപാടി 134 134 0

22 കാറഡുക്ക 99 99 0

23 കുംബഡാജെ 90 89 1

24 കുറ്റിക്കോല്‍ 96 93 3

25 മുളിയാര്‍ 95 93 2

26 ബളാല്‍ 98 98 0

27 പനത്തടി 122 122 0

28 കള്ളാര്‍ 104 104 0

29 കോടോം ബേളൂര്‍ 106 105 1

30 വെസ്റ്റ് എളേരി 132 132 0

31 ഈസ്റ്റ് എളേരി 84 77 7

32 കിനാനൂര്‍ കരിന്തളം 103 102 1

33 ബദിയഡുക്ക 114 113 1

34 ചെമ്മനാട് 165 165 0

35 ചെങ്കള 149 148 1

36 കുമ്പള 167 163 4

37 മധൂര്‍ 168 167 1

38 മൊഗ്രാല്‍പുത്തൂര്‍ 122 122 0

ആകെ 4082 4034 48


Keywords: Kasaragod, News, Kerala, Test, election, District Collector, Top-Headlines, 5318 nomination papers were received under inspection
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia