Football | 3 കളികളിൽ നിന്ന് 5 ഗോൾ; ദേശീയ ചാംപ്യൻഷിപ്പിൽ മാസ്മരിക പ്രകടനവുമായി അഹാന വെങ്ങാട്ട്; കുട്ടിക്കാലം മുതൽ ആൺകുട്ടികൾക്കൊപ്പം കാൽപന്ത് കളിച്ച കരുത്ത്
Dec 29, 2023, 13:50 IST
തൃക്കരിപ്പൂർ: (KasargodVartha) കുട്ടിക്കാലം മുതൽ ആൺകുട്ടികൾക്കൊപ്പം കാൽപന്ത് കളിച്ച കരുത്തുമായി മൈതാനത്ത് മാസ്മരിക പ്രകടനം കാഴ്ചവെച്ച് അഹാന വെങ്ങാട്ട് വിസ്മയമായി. ബീഹാറിലെ പാറ്റ്നയിൽ നടന്ന ഓൾ ഇൻഡ്യ ഇൻ്റർ സ്റ്റേറ്റ് സ്കൂൾ ഫുട്‍ബോൾ മത്സരത്തിലാണ് കേരള സ്കൂൾ ടീം അംഗമായ പിലിക്കോട് വയലിലെ അഹാന വെങ്ങാട്ട് താരമായത്. മൂന്ന് കളികളിൽ നിന്ന് അഞ്ച് ഗോളാണ് അഹാനയുടെ സമ്പാദ്യം.
അരുണാചൽ പ്രദേശ് സ്കൂൾ ടീമിനെതിരെ അഹാനയുടെ മിന്നുന്ന രണ്ട് ഗോൾ മികവിൽ കേരള ടീം പ്രീക്വാർടറിൽ കടന്നെങ്കിലും ആതിഥേയരായ ബീഹാറിനോട് ട്രൈ ബ്രേകറിൽ തോറ്റു. ദേശീയ ടീമിലടക്കം നിരവധി പ്രൊഫഷണൽ കളിക്കാരെ സംഭാവന ചെയ്ത കാസർകോടിന് അഭിമാനമായി മാറുകയാണ് അഹാന. നേരത്തേ നടക്കാവ് രാജീവ് ഗാന്ധി ടർഫിൽ നടന്ന ഇന്റർ ഡിസ്ട്രിക്റ്റ് ജൂനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപിൽ കാസർകോട് ജില്ലയ്ക്ക് വേണ്ടി രണ്ടു മത്സരങ്ങളിലും ഹാട്രിക് നേടിയതിലൂടെയും അഹാന ശ്രദ്ധേയമായിരുന്നു.
ചാംപ്യൻഷിപിൽ ആദ്യമത്സരത്തിൽ കൊല്ലത്തെ ഒൻപത് ഗോളിന് തോൽപ്പിച്ചപ്പോൾ ഹാട്രികടക്കം അഞ്ച് ഗോളുകളാണ് അഹാന നേടിയത്. ഇക്കഴിഞ്ഞ കാസർകോട് വുമൻസ് ഫുട്ബോൾ ലീഗിൽ മനീഷ തടിയൻ കൊവ്വലിന് വേണ്ടി 13 ഗോളുകൾ നേടി ടോപ് സ്കോററായതും അഹാനയായിരുന്നു. അവസരങ്ങൾ കൃത്യമായി ഉപയോഗിക്കാനുള്ള കഴിവാണ് ഈ പെൺപുലിയെ വ്യത്യസ്തമാക്കുന്നത്. എതിരാളികളുടെ ഗോൾവലയം ഭേദിക്കാനുള്ള കഴിവ് അപാരമാണ്.
മൈതാനത്ത് ഒറ്റക്കായാൽ പോലും പരിശീലനം മുടക്കാത്ത പ്രയത്നമാണ് കരുത്ത്. പിലിക്കോട് മാങ്കടവത്ത് കൊവ്വൽ മൈതാനത്ത് ആൺകുട്ടികൾക്കൊപ്പം പന്ത് തട്ടിയാണ് അഹാന വളർന്നത്. പിലിക്കോട് വയലിലെ എ കെ പ്രസാദ് - വി ശൈലജ ദമ്പതികളുടെ മകളാണ്. പിലിക്കോട് ഗവ ഹയർസെകൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.