city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ 33 വര്‍ഷം കഠിനതടിന് ശിക്ഷിച്ച് കോടതി

കൊല്ലങ്കോട്:  (www.kasargodvartha.com 26.06.2020) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ 33 വര്‍ഷം കഠിനതടിന് ശിക്ഷിച്ച് കോടതി. പൊള്ളാച്ചി ആളിയാര്‍ പന്തക്കല്‍ അമ്മന്‍പതിയില്‍ ശരവണ കുമാറിനെ (37)യാണ് പോക്‌സോ കോടതി ജഡ്ജി എസ് മുരളികൃഷ്ണ തടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ 33 വര്‍ഷം കഠിനതടിന് ശിക്ഷിച്ച് കോടതി

2018 ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു തോട്ടത്തില്‍ ജോലിക്കാരനായ ശരവണകുമാര്‍ അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതു കണ്ടു. സുരക്ഷാ ജീവനക്കാരനാണെന്നു പരിചയപ്പെടുത്തി ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് ഇവരുമായി പാപ്പാന്‍ചള്ളയിലെത്തി മൊബൈല്‍ തിരിച്ചുനല്‍കി. സുഹൃത്തിനോടു ബൈക്കില്‍ പോകാന്‍ നിര്‍ദേശിച്ച ശേഷം പെണ്‍കുട്ടിയെ ബസില്‍ കയറ്റി വിട്ടു. ബസിനെ പിന്തുടര്‍ന്ന ഇയാള്‍ വലിയചള്ളയില്‍ വച്ചു പെണ്‍കുട്ടിയെ തിരിച്ചിറക്കി. പോലീസ് പിടിക്കാതിരിക്കാന്‍ സുഹൃത്തിനെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ടെന്നു വിശ്വസിപ്പിച്ചു ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും സ്വര്‍ണമാല കവരുകയും ചെയ്തുവെന്നാണ് കേസ്.

പിന്നീട് പെണ്‍കുട്ടിയെ എം പുതൂരിനടുത്തെ കനാല്‍ സ്റ്റോപ്പില്‍ ഇറക്കിവിട്ടു. പിറ്റേന്നു സുഹൃത്ത് മീനാക്ഷിപുരം പൊലീസില്‍ പരാതി നല്‍കുകയും അവര്‍ വിവരം നല്‍കിയതനുസരിച്ചു കൊല്ലങ്കോട് പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കേസില്‍ പോക്‌സോ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.സുബ്രഹ്മണ്യന്‍ ഹാജരായി.


Keywords:  Palakkad, news, Kerala, case, accused, Girl, Top-Headlines, 33 year imprisonment for pocso case accused
  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia