Accident | 2 സ്കൂടര്‍ അപകടങ്ങളില്‍ 3 യുവതികള്‍ക്ക് പരുക്ക്
Nov 30, 2023, 19:55 IST
മേല്‍പറമ്പ്: (KasargodVartha) സ്കൂടറുകള്‍ കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് പരുക്കേറ്റു. വ്യത്യസ്ത അപകടങ്ങളിലാണ് പരുക്ക്. ചളിയങ്കോട് പാലത്തിനടുത്താണ് രണ്ട് അപകടങ്ങളുമുണ്ടായത്. തലക്കളയില്‍ ശ്രീനിലയത്തിലെ കുസുമ കുമാരി (43), പെരുമ്പള തണ്ടന്‍ തൊട്ടിയിലെ സജിത (25), കളനാട് കട്ടക്കാല്‍ അല്‍മാസ് ക്വാര്ടേഴ്സിലെ ഇ ആഇശ (39) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കുസുമ കുമാരിയും സജിതയും ഒരേ സ്കൂടറില്‍ തല ക്ലായിയില് നിന്നും ചളിയങ്കോട് ഭാഗത്തേക്ക് പോകുന്നതിനിടെ എതിര്‍ഭാഗത്ത് നിന്ന് വന്ന സ്കൂടര്‍ ഇടിച്ചാണ് പരുക്കേറ്റത്. സ്കൂടര്‍ ഓടിച്ചയാള്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു.
കാസര്‍കോട് നിന്ന് മേല്‍പറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ആഇശ അപകടത്തില്‍ പെട്ടത്. മുന്നില്‍ ഉണ്ടായിരുന്ന സ്കൂടര്‍ മുന്നറിയിപ്പില്ലാതെ ഒരു വശത്തേക്ക് എടുത്തതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പറയുന്നത്.