Police FIR | 'ഭർത്താവ് ഉപേക്ഷിച്ച് പോയ മാനസിക വെല്ലുവിളി നേരിടുന്ന യുവതി പൂർണ ഗർഭിണി'; പീഡിപ്പിച്ചെന്ന പരാതിയിൽ 3 പേർക്കെതിരെ കേസ്
Jan 5, 2024, 19:50 IST
ചട്ടഞ്ചാൽ: (KasargodVartha) ഭർത്താവ് ഉപേക്ഷിച്ചു പോയ മാനസിക വെല്ലുവിളി നേരിടുന്ന യുവതി പൂർണ ഗർഭിണിയായ സംഭവത്തിൽ മൂന്ന് പേർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 29 കാരിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയെന്നാണ് കേസ്.
യുവതിയെ മാസങ്ങളായി മൂന്ന് പേർ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പരാതി. യുവതി പൂർണ ഗർഭിണിയായതോടെയാണ് പീഡനം സംബന്ധിച്ച വിവരം പുറത്ത് വന്നത്. പൊലീസ് യുവതിയുടെ വിശദമായ മൊഴിയെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ശനിയാഴ്ച ഉണ്ടാകുമെന്നാണ് വിവരം.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Assault, Woman, Arrested, Police, Investigation, Accused, 3 booked for assaulting woman.