Hospitalized | ട്യൂഷൻ സെന്റർ, റിസോർടിൽ നടത്തിയ പഠന കാംപിൽ പങ്കെടുത്ത 20 വിദ്യാർഥികൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി; ഭക്ഷ്യവിഷബാധയെന്ന് സംശയം
Jun 1, 2023, 14:29 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) എൽസിസി ട്യൂഷൻ സെന്റർ കൊന്നക്കാട് റിസോർടിൽ നടത്തിയ പഠന കാംപിൽ പങ്കെടുത്ത 20 കുട്ടികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയിക്കുന്നത്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെകൻഡറി, വരക്കാട് ഹയർ സെകൻഡറി, മാലോത്ത് കസബ ഗവ. ഹയർ സെകൻഡറി സ്കൂളുകളിലെ കുട്ടികളാണ് ചികിത്സയിലുള്ളത്.
150 ഓളം കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന പഠന കാംപിൽ പങ്കെടുത്തത്. ഛർദിയും വയറിളക്കവുമാണ് കുട്ടികൾക്ക് പിടിപെട്ടിരിക്കുന്നത്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെകൻഡറി സ്കൂളിലെ ചില കുട്ടികൾക്ക് വ്യാഴാഴ്ച രാവിലെ അനുഭവപ്പെട്ട ചർദിയും ക്ഷീണവും കാരണം അധ്യാപകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പഠന കാംപിൽ പങ്കെടുത്ത വിവരം കുട്ടികൾ അധ്യാപകരോട് പറഞ്ഞത്.
ഇപ്പോൾ 16 കുട്ടികൾ വെള്ളരിക്കുണ്ട് ഗവ. ആശുപത്രിയിയിലും ബാക്കിയുള്ളവർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. മറ്റ് സ്കൂളിലെ കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾ ചികിത്സ തേടി ആശുപത്രികളിലേക്ക് എത്തി കൊണ്ടിരിക്കുകയാണെന്നാണ് വിവരം.
Keywords: News, Kerala, Vellarikkundu, Kasaragod, Camp, Teacher, Hospital, 20 students who participated in study camp hospitalized due to physical discomfort.