Gold Chain | ബൈകിലെത്തിയ സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ മാല കവർന്നതായി പരാതി; സംഭവം ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ
Jan 19, 2024, 00:43 IST
കാഞ്ഞങ്ങാട്: (KasargodVartha) ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നും ബൈകിലെത്തിയ സംഘം രണ്ടരപവന്റെ സ്വർണ മാല കവർന്നതായി പരാതി. കാഞ്ഞങ്ങാട് സൗത് സ്വദേശിനിയും മടിക്കൈ കാലിച്ചാംപൊതിയിൽ താമസിക്കുകയും ചെയ്യുന്ന പുതുശ്ശേരി വീട്ടിൽ കെ പി ദേവകിയുടെ മാലയാണ് കവർന്നത്.
വ്യാഴാഴ്ച പുലർച്ചെ 5.25 മണിയോടെയാണ് സംഭവം. മാതോത്ത് ക്ഷേത്രത്തിലെ ഉത്സവംകഴിഞ്ഞ് കാലിച്ചാംപൊതിയിലെ വീട്ടിലേക്ക് പോകുമ്പോൾ അരയി പാലത്തിനടുത്തുവെച്ചാണ് ബൈകിൽ വന്ന രണ്ടംഗസംഘം മാല കവർന്ന് രക്ഷപ്പെട്ടതെന്ന് ദേവകി പറഞ്ഞു. വീട്ടമ്മയുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.