Arrested | ഭാര്യയെ വധിക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള എട്ട് ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റിൽ
Jan 11, 2024, 16:22 IST
കാസര്‍കോട്: (KasargodVartha) ഭാര്യയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലടക്കം എട്ട് ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റിൽ. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍ മണിയെ (40) ആണ് എസ്ഐ വിനോദ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഭാര്യ സുനിതയെ മരവടികൊണ്ട് അടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിൽ നരഹത്യാശ്രമത്തിന് കേസെടുത്ത ശേഷം ഒളിവില്‍പോയതായിരുന്നു മണി. വാറന്റ് കേസിലെ പ്രതികൾക്കായുള്ള അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്.
സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗുരുരാജ്, സുകുമാരന്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.
Keywords: Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Arrested, Crime, Case, 2 held in separate cases. < !- START disable copy paste -->