city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | 19 കാരി റന ഫാത്വിമയുടെ മരണത്തിന് പിന്നിൽ യുവാക്കളുടെ ശല്യമാണെന്ന പരാതിയുമായി കുടുംബം; പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയച്ചു; അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ്

ബന്തിയോട്: (KasargodVartha) 19 കാരിയായ ബന്തിയോട് അട്ക്കയിലെ റന ഫാത്വിമ എന്ന പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ രണ്ട് യുവാക്കളുടെ ശല്യമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ഞായറാഴ്ച രാവിലെയാണ് ബദ്റുദ്ദീൻ - മറിയം ഉമ്മ ദമ്പതികളുടെ മകളായ റന ഫാത്വിമയെ അട്ക്കയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് മാതാവിന്റെ കൂടെ ഉറങ്ങാൻ കിടന്ന റനയെ ഞായറാഴ്ച രാവിലെ കണ്ടിരുന്നില്ല. അന്വേഷിക്കുന്നതിനിടെ മറ്റൊരു കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
  
Complaint | 19 കാരി റന ഫാത്വിമയുടെ മരണത്തിന് പിന്നിൽ യുവാക്കളുടെ ശല്യമാണെന്ന പരാതിയുമായി കുടുംബം; പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയച്ചു; അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ്


സംഭവത്തിൽ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെയും കോഴിക്കോട് ജില്ലയിലെയും രണ്ട് യുവാക്കൾക്കെതിരെയാണ് ബന്ധുക്കൾ പരാതി ഉന്നയിക്കുന്നത്. കോഴിക്കോട്ടെ നിജാസ് എന്ന യുവാവ് നേരത്തെ പെൺകുട്ടിയുടെ വീടിന് അടുത്ത് താമസിച്ചിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുമായി സൗഹൃദത്തിലായ യുവാവ് മോശം ചിത്രം ഫോണിൽ അയച്ചുകൊടുത്തതായി യുവാവിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ രണ്ട് വർഷം പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന യുവാവ് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിലാൽ എന്ന യുവാവുമായി ചേർന്ന് പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ കാസർകോട് വാർത്തയോട് പറഞ്ഞു.
   
Complaint | 19 കാരി റന ഫാത്വിമയുടെ മരണത്തിന് പിന്നിൽ യുവാക്കളുടെ ശല്യമാണെന്ന പരാതിയുമായി കുടുംബം; പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയച്ചു; അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ്

മണല്‍ ലോറി ഡ്രൈവറായ ബിലാൽ ഇന്‍സ്റ്റഗ്രാം വഴി പെൺകുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നതായും വീട്ടുകാർ പറഞ്ഞു.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഈ യുവാവിന്റെ ശല്യം കാരണം ഒരു വർഷം മുമ്പ് പെൺകുട്ടി പഠനവും ഉപേക്ഷിച്ചിരുന്നതായും ശല്യം കാരണമുണ്ടായ മാനസിക വിഷമം മൂലം പെൺകുട്ടി ജീവനൊടുക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കുടുംബം. അതേസമയം പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി കുമ്പള പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പെൺകുട്ടിയുടെ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം കുമ്പോൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ആരിക്കാടി ബന്നംകുളം സ്വദേശിയാണ് പെൺകുട്ടിയുടെ പിതാവ്. 12 വർഷമായി ഇവർ വാടകയ്ക്കാണ് താമസിച്ച് വന്നിരുന്നത്. പിതാവ് ബദ്‌റുദ്ദീൻ സഊദിയിലാണ് ജോലി ചെയ്യുന്നത്. ബുശ്റ, മൻസൂറ, റഹീമ എന്നിവർ സഹോദരിമാരാണ്. ഇവരെല്ലാം വിവാഹിതരാണ്. ഇളയ മകളാണ് മരിച്ച റന ഫാത്വിമ.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, 19-year-old's death: Family alleges against youths. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia