city-gold-ad-for-blogger

അനധികൃതമായി രൂപമാറ്റം വരുത്തി 19 കാരൻ അപകടകരമായ രീതിയിൽ പുത്തൻ വാഹനം ഓടിച്ചു; വീഡിയോ വൈറലായി, 3 മാസം മുമ്പ് മാത്രം കിട്ടിയ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‍പെന്‍ഡ് ചെയ്തു

കാസർകോട്: (www.kasargodvartha.com 07.05.2021) അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനം അപകടകരമായ രീതിയില്‍ ഓടിച്ചതിനെ തുടര്‍ന്ന് 19 കാരന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‍പെന്‍ഡ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റാശിദ് ആണ് ആർടിഒ നടപടിക്ക് വിധേയമായത്. ഫെബ്രുവരി 26 നാണ് റാശിദിന് ലൈസൻസ് ലഭിച്ചത്.
                                                                                 
അനധികൃതമായി രൂപമാറ്റം വരുത്തി 19 കാരൻ അപകടകരമായ രീതിയിൽ പുത്തൻ വാഹനം ഓടിച്ചു; വീഡിയോ വൈറലായി, 3 മാസം മുമ്പ് മാത്രം കിട്ടിയ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‍പെന്‍ഡ് ചെയ്തു

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞുള്ള വിദ്യാർഥികളുടെ ആഘോഷത്തിലാണ് റാശിദ് വാഹനവുമായി എത്തിയത്. കെ എസ് ടി പി റോഡിൽ ചെമ്മനാട് വെച്ച് ഡിവൈഡർ മറികടന്ന് എതിർവശത്തൂടെ അപകടകരമായി വാഹനം ഓടിക്കുകയായിരുന്നു. ഇതിനിടെ അതുവഴി വന്ന ഇരുചക്ര വാഹന യാത്രക്കാരൻ തലനാരിഴയ്‌ക്കയ്‌ക്കാണ്‌ രക്ഷപ്പെട്ടത്. വാഹനത്തിൽ വിദ്യാർഥികൾ തൂങ്ങി പിടിച്ച് യാത്ര ചെയ്യുന്നതും കാണാമായിരുന്നു. യാത്രക്കാരൻ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തു.

ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്ന് ആർടിഒ എം കെ രാധാകൃഷ്ണനാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത്‌. വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് 15000 രൂപ പിഴയിട്ടു. കാഞ്ഞങ്ങാട് നിന്ന് വാടകയ്‌ക്കെടുത്തത്തിയിരുന്നു വാഹനം. ഗൾഫിലുള്ള സ്ത്രീയുടെ വാഹനം അവരറിയാതെ വാടകയ്ക്ക് നൽകുകയായിരുന്നു എന്നാണ് വിവരം.

Keywords:  Kerala, News, Kasaragod, Boy, Car, Vehicle, Police, Case, Fine, Top-Headlines, Video, 19-year-drives brand new modified vehicle; The license was suspended for one year.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia