city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

16കാരിയുടെ മരണം ആസൂത്രിതമായ കൊലപാതകം: സഹോദരന്‍ അറസ്റ്റില്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.08.2020) ബളാല്‍ അരിങ്കല്ലില്‍ ആന്‍ മേരി എന്ന പതിനാറുകാരി വിഷം ഉള്ളില്‍ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22)യെ പോലീസ് അറസ്റ്റു ചെയ്തു. 

കഴിഞ്ഞ ബുധനാഴ്ചയാണ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി ബെസി ദമ്പദികളുടെ മകള്‍ ആന്‍ മേരി (16) മരണപ്പെട്ടത്. ആന്‍ മേരിയുടെ പിതാവ് ബെന്നിയും ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്.മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ആന്‍ മേരി മരിച്ചത് എന്നാണ് ആദ്യം വാര്‍ത്ത പരന്നത്.എന്നാല്‍ കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ (48)ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിച്ചിതായി കണ്ടെത്തിയിരുന്നു.ആന്‍ മേരിയുടെ മരണ ശേഷം ആരോഗ്യ വകുപ്പ് അധികൃതര്‍ കുട്ടിക്ക് കോവിഡ് പോസറ്റീവ് ഉണ്ടോ എന്ന് സംശയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കളുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയത്.

ആന്‍ മേരി മരിക്കുന്നതിന്നാലുദിവസം മുമ്പ് ബെന്നിയുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയതായി പറയുന്നു. ഇതിനായി വെള്ളരിക്കുണ്ടിലെ ഒരു ബേക്കറി കടയില്‍ നിന്നുമാണ് ആവശ്യമായ സാധങ്ങള്‍ വാങ്ങിയത്. ഐസ്‌ക്രീം ഉണ്ടാക്കിയ അന്ന് തന്നെ ആന്‍ മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച ബെസിയും ആന്മേരിയുടെ സഹോദരന്‍ ആല്‍ബിനും രണ്ടു ദിവസം കഴിഞ്ഞാണ് കഴിച്ചത് എന്നും പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആദ്യ ദിവസം ഐസ്‌ക്രീം കഴിച്ചപ്പോള്‍ തന്നെ ആന്‍മേരിക്ക് ചര്‍ദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നുവെന്നാണ് ആദ്യം പോലീസിന് കിട്ടിയ വിവരം.പനിയും ബാധിച്ചതോടെ നടത്തിയ രക്ത പരിശോധനയില്‍ ആന്‍ മേരിക്ക് കരളിന് എന്തോ കുഴപ്പം ഉണ്ടെന്നും മഞ്ഞപ്പിത്ത രോഗത്തിന്റെ ലക്ഷണമാകാം ഇതെന്നും ഡോകടര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പുളിങ്ങോം ബന്ധു വീടിനടുത്തുനിന്നും ആന്‍ മേരിക്ക് മഞ്ഞപ്പിത്തത്തിനായി പച്ചമരുന്ന് ചികിത്സയും നല്‍കിയിരുന്നു. പിന്നീട് ആന്‍ മേരിക്ക്കൂടുതല്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ചെറുപുഴയിലെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നുവെങ്കിലും ഇവിടെ വെച്ച്ആന്‍ മേരി മരണപ്പെടുകയുമായിരുന്നു.

ആന്‍ മേരി മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ്ബളാല്‍ അരിങ്കല്ലില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.ഇത് കണക്കിലെടുത്തു കോവിഡ് സാധ്യത മുന്‍കൂട്ടി കണ്ട് ആരോഗ്യ വകുപ്പ് ആന്‍ മേരിയുടെ മരണം ഇതുമായി വല്ല ബന്ധവും ഉണ്ടോ എന്ന് നോക്കുവാന്‍ ബെന്നിയെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ക്കു ഗുരുതരമായ തരത്തില്‍ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ബെന്നി ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.

വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദന്‍ എസ് ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അരിങ്കല്ലിലെ ബെന്നിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആന്‍മേരികഴിച്ചതായി പറയപ്പെടുന്ന ഐക്രീമും ഇത് ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധന സമാഗ്രഹികളും വീട്ടില്‍ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.ഇതിനിടയില്‍ ബെന്നിയുടെയും മരിച്ച ആന്‍ മേരിയുടെയും രക്ത സാമ്പിളുകളില്‍ എലിവിഷത്തിന്റെ അംശവും കണ്ടെത്തിയിയതോടെയാണ് പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയത്

ഐസ്‌ക്രീമില്‍ എങ്ങനെ എലി വിഷത്തിന്റെ അംശം കണ്ടെത്തി എന്നസംശയം മുന്‍നിര്‍ത്തി വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദന്‍ നടത്തിയ അന്വേഷണത്തിലാണ് മലയോരത്തെ ഞെട്ടിപ്പിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ആദ്യം ആന്‍ മേരി മരിച്ചതുമായി ബന്ധപ്പെട്ട് ചെറുപുഴ പോലീസാണ്കേസ് എടുത്തിരുന്നത്.കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എലിവിഷം ഉള്ളില്‍ ചെന്നാണ് മരണ കാരണം എന്ന് വ്യക്തമായതോടെ കൂടുതല്‍ അന്വേഷങ്ങള്‍ക്കായി ചെറുപുഴ പോലീസ് വെള്ളരിക്കുണ്ട് പൊലീസിന് കേസ് കൈമാറുകയായിരുന്നു.

സുധീഷ് പുങ്ങംചാല്‍

16കാരിയുടെ മരണം ആസൂത്രിതമായ കൊലപാതകം: സഹോദരന്‍ അറസ്റ്റില്‍


Keywords: Kasaragod, Kerala, News, Murder, Crime, Police, Investigation, Ice cream, Vellarikkundu, Aan Meri, Police, Case, arrest, Brother,16 year old girl's death is a murder; brother arrested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia