വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം: ടി.വി സുഭാഷ് ഐ.എ.എസ്
Nov 30, 2018, 20:01 IST
കാസര്‍കോട്: (www.kasargodvartha.com 30.11.2018) വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ടി.വി സുഭാഷ് ഐ.എ.എസ് പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ഇലക്റ്ററല്‍ റോള്‍ ഒബ്സര്‍വറാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്റ്റര്‍ കൂടിയായ ടി.വി.സുഭാഷ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനതകളില്ലാത്ത വോടര്‍പട്ടിക പ്രസിദ്ധീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അര്‍ഹനായ ഒരാള്‍ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കപ്പെടരുത്. അനര്‍ഹരും മരിച്ചവരും വോട്ടര്‍ പട്ടികയില്‍ കടന്നുകൂടാനും പാടില്ല. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവാനും പാടില്ല. ജനാധിപത്യം സതാര്യവും കാര്യക്ഷമവുമാവുന്നതിനുള്ള അടിസ്ഥാനശിലയാണ് വോട്ടര്‍ പട്ടിക.
2018 ജനുവരി ഒന്നും 2019 ജനുവരി ഒന്നും അടിസ്ഥാനമാക്കി 18 വയസ് തികയുന്നവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താം. ട്രാന്‍സ്ജെന്റര്‍, അംഗ പരിമിതര്‍, പ്രവാസികള്‍ തുടങ്ങിയവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, TV Subhash's statement
< !- START disable copy paste -->