വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു; ഒരാള്‍ പോലീസ് കസ്റ്റഡിയില്‍
Jan 15, 2019, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 15.01.2019) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. നെല്ലിക്കുന്ന് കസബ കടപ്പുറം സ്വദേശിനിയും പള്ളം റെയില്‍വേ മേല്‍പാലത്തിന് സമീപം താമസക്കാരിയുമായ വിജയശ്രീയുടെ സ്കൂട്ടറാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്.
Keywords: scooter set fire. Kasaragod, news, Police, arrest, Inquiry, Kerala.
സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെട്രോളൊഴിച്ചാണ് സ്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചത്. തീപടര്‍ന്ന് വീടിനു കേടുപാട് സംഭവിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: scooter set fire. Kasaragod, news, Police, arrest, Inquiry, Kerala.