വിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം വീട്ടില്‍ നിന്നു തന്നെ തുടങ്ങണം: ഷബ്‌നം ഹാഷ്മി
Sep 22, 2018, 16:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.09.2018) സത്രീ പുരുഷ വിവേചനങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടം സ്വന്തം വീട്ടില്‍ നിന്നു തന്നെ തുടങ്ങണമെന്ന് പ്രശസ്ത മനുഷ്യാവകാശ -സാമൂഹ്യ പ്രവര്‍ത്തകയും അഖിലേന്ത്യാ സമാധാന സന്ദേശ യാത്ര ക്യാപ്റ്റനുമായ ഷബ്‌നം ഹാഷ്മി അഭിപ്രായപ്പെട്ടു. മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ വീടിന് പുറത്ത് നില്‍ക്കേണ്ട സ്ഥിതി കേരളത്തില്‍ തന്നെയുണ്ട്. കക്കൂസുകളിലെ വാഷ്‌ബേസിന്‍ കഴുകുക, മുറ്റമടിക്കുക, പാത്രം കഴുകുക തുടങ്ങിയ പ്രവൃത്തികള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്യുന്നതിനെതിരെ കുട്ടികളായ നിങ്ങള്‍ തന്നെ പോരാടണം. മതത്തിന്റെയും ജാതിയുടെയും പേരിലും വിവേചനം നടക്കുന്നുവെന്നും ഹാഷ്മി വ്യക്തമാക്കി.
'ജീവിക്കണമെങ്കില്‍ പോരാടണം. പ്രണയിക്കണമെങ്കിലും പോരാടേണ്ട കാലത്താണ് നാം ജീവിക്കുന്നത്' തന്റെ സഹോദരനായ രക്തസാക്ഷി സഫ്ദര്‍ ഹാഷ്മിയുടെ നാടക പ്രമേയം രാജ്യത്തുടനീളം നാടകങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഷബ്‌നം ഹാഷ്മിക്ക് സ്‌കൂളില്‍ നല്‍കിയ സ്വീകരണം ആവേശകരമായി. കുട്ടിക്കാലത്ത് ഒരൊറ്റ വെളുത്ത വസ്ത്രം കൊണ്ട് ആഴ്ച മുഴുവന്‍ സ്‌കൂളില്‍ പോകേണ്ടതുകൊണ്ട് നിറം മങ്ങിയതിന്റെ പേരില്‍ കുട്ടികളും അധ്യാപകരും തന്നെ കളിയാക്കിയ അനുഭവം അവര്‍ ഓര്‍മ്മിച്ചപ്പോള്‍ കുട്ടികളുടെയും അധ്യാപകരുടെയും കണ്ണ് നിറഞ്ഞു. കുട്ടികളുടെ കുറ്റങ്ങളെക്കുറിച്ച് മറ്റുള്ളവരുടെ മുമ്പില്‍ കളിയാക്കി അവതരിപ്പിക്കരുത്. അവരുടെ തെറ്റുകള്‍ കണ്ടെത്തി പരിഹരിക്കണം. സ്‌നേഹത്തിലൂടെ എല്ലാ കുട്ടികളെയും നന്നാക്കാന്‍ കഴിയുമെന്ന് ഹാഷ്മി അധ്യാപകരെ ഓര്‍മ്മപ്പെടുത്തി.
ബാത്തേം അമന്‍കീ ജാഥാംഗങ്ങളായ ഷഹീന ഷബീര്‍, ഷഫീഖ് ബേഗം (ജമ്മു കാശ്മീര്‍), മീനാക്ഷി ബിന്ദോരിയ, നാഗ്പൂര്‍ (രാജസ്ഥാന്‍), നസ്‌റീന്‍ (മഹാരാഷ്ട്ര) പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, ജയന്‍ മാങ്ങാട്, പി മുരളി, പി കുഞ്ഞിക്കണ്ണന്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Shabnam Hashmi statement
< !- START disable copy paste -->