ഭർതൃമതിയെ പ്രലോഭിപ്പിച്ച് ക്വാർടേഴ്സിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ പഴം വിൽപനക്കാരൻ അറസ്റ്റിൽ
Sep 1, 2021, 16:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.09.2021) ഭർതൃമതിയെ പ്രലോഭിപ്പിച്ച് ക്വാർടേഴ്സിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ പഴം വിൽപനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി ഫൈസലിനെ (36) ആണ് ഹൊസ്ദുർഗ് സി ഐ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി വിവാഹബന്ധം വേർപെടുത്താനിരുന്ന 36 കാരിയെ ഒന്നര വർഷം മുമ്പ്, ഫൈസൽ പ്രലോഭിപ്പിച്ചു കൊണ്ടുപോയി ചെറുവത്തൂരിലെ ക്വാർടേഴ്സിൽ വെച്ചും പിന്നീട് ബേക്കലിലെ ക്വാർടേഴ്സിൽ കൊണ്ടു പോയും പീഡിപ്പിച്ചെന്നാണ് കേസ്. ചതിക്കുകയായിരുന്നുവെന്ന് ബോധ്യമായതോടെയാണ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയതെന്ന് യുവതി പറയുന്നു.
ഒളിവിലായിരുന്ന പ്രതിയെ തന്ത്രപൂർവമാണ് പൊലീസ് കുടുക്കിയത്. കോവിഡ് പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
< !- START disable copy paste -->
ഒളിവിലായിരുന്ന പ്രതിയെ തന്ത്രപൂർവമാണ് പൊലീസ് കുടുക്കിയത്. കോവിഡ് പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Keywords: Kasaragod, News, Kanhangad, Top-Headlines, Arrest, Kozhikode, Police, Hosdurg, Cheruvathur, COVID-19, Fruit seller arrested.







