തിരുവനന്തപുരം വലിയതുറ പാലത്തില്‍ വിള്ളല്‍; സ്ഥലത്ത് പൊലീസ് നിരീക്ഷണം
May 15, 2021, 09:08 IST
തിരുവനന്തപുരം: (www.kasargodvartha.com 15.05.2021) തിരുവനന്തപുരം വലിയതുറ പാലത്തില്‍ വിള്ളല്‍. വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളല്‍ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്.
പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടതോടെ അപകട സാധ്യത കണക്കിലെടുത്ത് പാലത്തിന്റെ ഗേറ്റ് പൂട്ടി. സ്ഥലത്ത് പൊലീസ് നിരീക്ഷണത്തിലാണ്. പലതവണ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നെങ്കിലും നവീകരിച്ച് വരികയായിരുന്നു.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Police, Bridge, Rain, Thiruvananthapuram Valiyathura bridge cracks; Police surveillance