ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച 30 പവന്‍ സ്വര്‍ണവും 2 ബാഗ് പര്‍ദയും അടിച്ചുമാറ്റി; ഒരാള്‍ അറസ്റ്റില്‍, കൂട്ടാളിയെ തിരയുന്നു, പ്രതിയെ മര്‍ദിച്ചതിന് പരാതിക്കാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍
Jun 5, 2018, 18:17 IST
കുമ്പള: (www.kasargodvartha.com 05.06.2018) ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച 30 പവന്‍ സ്വര്‍ണവും രണ്ടു ബാഗ് പര്‍ദയും അടിച്ചുമാറ്റി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടാളിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം പ്രതിയെ മര്‍ദിച്ചതിന് പരാതിക്കാരനടക്കം രണ്ടു പേരെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതും ചര്‍ച്ചാവിഷയമായി.
ബന്തിയോട് ചുക്കിരിയടുക്കത്തെ മീരാന്‍ കുഞ്ഞിയാണ് ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച സ്വര്‍ണവും പര്‍ദവും കിട്ടിയില്ലെന്ന പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ ഉള്ളാള്‍ സ്വദേശിയും പെര്‍വാഡ് കടപ്പുറത്ത് ഭാര്യാ വീട്ടില്‍ താമസക്കാരനുമായ ഹമീദിനെ (34)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ കൂട്ടാളി ഉപ്പള സോങ്കാലിലെ മനാഫിനു വേണ്ടിയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
മീരാന്‍ കുഞ്ഞിയുടെ സഹോദരന്‍ മൂസ ഗള്‍ഫില്‍ നിന്നും നല്‍കിയ പൊതിയാണ് ഹമീദ് അടിച്ചുമാറ്റിയത്. മൂന്ന് മാസത്തെ സന്ദര്‍ശക വിസയിലാണ് ഹമീദ് ഗള്‍ഫിലെത്തിയത്. ഇവിടെ വെച്ച് മൂസയുമായി പരിചയപ്പെട്ടതോടെയാണ് പൊതി നാട്ടിലെത്തിക്കാനായി ഹമീദിന്റെ കൈയ്യില്‍ കൊടുത്തത്. ഇതിനായി പാരിതോഷികം നല്‍കാമെന്നും അറിയിച്ചിരുന്നു. ഹമീദ് പൊതിയില്‍ സ്വര്‍ണവും പര്‍ദയുമാണെന്ന് മനസിലാക്കിയതോടെ കൂട്ടാളിയായ മനാഫിനെയും കൂട്ടി അടിച്ചുമാറ്റുകയും പിന്നീട് ഇത് മറിച്ചുവില്‍ക്കുകുയുമായിരുന്നു.
പൊതി വീട്ടിലെത്തിയില്ലെന്നറിഞ്ഞതോടെ പൊതി വാങ്ങിപ്പോയ മൂസയെ കുറിച്ച് മീരാന്‍ കുഞ്ഞിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മീരാന്‍ കുഞ്ഞി നടത്തിയ തിരച്ചിലില്‍ താടിയും മീശയും വടിച്ച് മുങ്ങിനടക്കുകയായിരുന്ന ഹമീദിനെ കണ്ടെത്തുകയും ഉപ്പള ഹിദായത്ത് നഗറിലെ മഅ്ഷൂഖിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു. ഹമീദിനെ തട്ടിക്കൊണ്ടുപോയതായി രഹസ്യവിവരം ലഭിച്ച പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയേയുംകൂട്ടി മീരാന്‍ കുഞ്ഞിയും മഅ്ഷൂഖും പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്.
തുടര്‍ന്ന് സ്വര്‍ണം തട്ടിയെടുത്തതിന് ഹമീദിനെതിരെയും മനാഫിനെതിരെയും കേസെടുക്കുകയും ഹമീദിനെ മര്‍ദിച്ചതിന് മീരാന്‍ കുഞ്ഞിക്കെതിരെയും മഅ്ഷൂഖിനെതിരെയും പോലീസ് കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഹമീദിന്റെയും മീരാന്‍ കുഞ്ഞിയുടെയും മഅ്ഷൂഖിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Police, complaint, Investigation, arrest, Kumbala, Cheating; One arrested
< !- START disable copy paste -->