ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങി കാമുകിയുടെ വീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്ന പീഡനക്കേസ് പ്രതി പിടിയില്‍
Jul 30, 2020, 10:31 IST
പയ്യോളി: (www.kasargodvartha.com 30.07.2020) ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങി കാമുകിയുടെ വീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്ന പീഡനക്കേസ് പ്രതി പിടിയിലായി. പയ്യോളി ബീച്ച് രണ്ടാം ഗേറ്റിന് സമീപത്തെ സാദിഖിനെ (23)യാണ് സി ഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് യുവാവ്.
പ്രണയം നടിച്ച് വലയിലാക്കിയ ശേഷം പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ 2019 നവംബറിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. ഇതിനിടെ യുവാവ് വിദേശത്തേക്ക് കടന്നു. ലോക്ഡൗണിനു ശേഷം നാട്ടിലെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചതിന് പോലീസ് കേസെടുത്ത് സര്‍ക്കാര്‍ ക്വാറന്റൈനിലാക്കുകയായിരുന്നു. ഇവിടെ നിന്നും കടന്നുകളഞ്ഞ യുവാവിനു വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കാമുകിയുടെ വീട്ടില്‍ ഒഴിച്ചുതാമസിക്കുന്നതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസെത്തി യുവാവിനെ പിടികൂടുകയായിരുന്നു.
SUMMARY: Youth escaped from Quarantine center held by Police < !- START disable copy paste -->