കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു
May 4, 2017, 15:25 IST
കുമ്പള: (www.kasargodvartha.com 04/05/2017) പൈവളിഗെ ചേവാറില്‍ കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു. ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ ജനറല്‍ സ്റ്റോര്‍ ഉടമ രാമകൃഷ്ണനെ(52)യാണ് വെട്ടിക്കൊന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ വ്യാപാരിയെ മംഗളൂരു എ ജെ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം.
കാറിലെത്തിയ രണ്ടംഗ സംഘമാണ് കടയിലേക്ക് ഇരച്ചുകയറി വ്യാപാരിയെ അക്രമിച്ചത്. വെട്ടി വീഴ്ത്തിയ ശേഷം സംഘം കാറില്‍ തന്നെ രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുമ്പളയിലെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൊലയ്ക്ക് കാരണം വ്യക്തമായിട്ടില്ല. അക്രമികള്‍ ആരാണെന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി കുമ്പള പോലീസ് അറിയിച്ചു.
മണ്ടേക്കാപ്പിലെ സുബമൂല്യ - ഭാഗ്യരഥി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: മനീഷ, ചിത്രാക്ഷ. സഹോദരങ്ങള്‍: ചന്തപ്പമൂല്യ, ലക്ഷ്മി, ശേഷപ്പ, ലീലാവതി, വാസന്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Stabbed, Shop, Car, Hospital, Police, Investigation, Trader stabbed.