city-gold-ad-for-blogger
Aster MIMS 10/10/2023

Easter Market | വിലക്കയറ്റം നിയന്ത്രിക്കാന്‍ സപ്ലൈകോയുടെ ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍; 13 ഇനം സാധനങ്ങള്‍ സബ്സിഡി നിരക്കില്‍

തിരുവനന്തപുരം: (KasargodVartha) വര്‍ധിച്ച് വരുന്ന വിലക്കയറ്റം ആഘോഷനാളുകളെ ബാധിക്കാതിരിക്കാനായി സര്‍ക്കാര്‍ നടത്തുന്ന ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍ ആരംഭിച്ചു. സപ്ലൈകോ വഴിയാണ് പ്രത്യേക വില്‍പന. സംസ്ഥാനത്തെ 83 താലൂകുകളിലും ചന്തകളുണ്ടാവും. ഏപ്രില്‍ 13 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക.

സപ്ലൈക്കോയിലൂടെ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും. സംസ്ഥാന സര്‍കാര്‍ വിപണി ഇടപെടലിനായി 200 കോടി രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നത്. ഈ തുകയും ഉപയോഗിച്ചാണ് ചന്തകള്‍ ഒരുങ്ങുന്നത്.

13 ഇനം സബ്സിഡി സാധനങ്ങള്‍ ചന്തകളില്‍ ലഭിക്കുമെന്നാണ് റിപോര്‍ട്. വിവിധ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കുന്ന 'ഗോള്‍ഡന്‍ ഓഫര്‍' പദ്ധതി സപ്ലൈകോ മാര്‍ച് 12 മുതല്‍ നടപ്പാക്കി വരുന്നുണ്ട്.

Easter Market | വിലക്കയറ്റം നിയന്ത്രിക്കാന്‍ സപ്ലൈകോയുടെ ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍; 13 ഇനം സാധനങ്ങള്‍ സബ്സിഡി നിരക്കില്‍

സംസ്ഥാന സര്‍കാര്‍ പുറത്തിറക്കിയ ശബരി കെ - റൈസ് വിതരണവും തുടരുകയാണ്. ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപ നിരക്കിലുമാണ് കൈ റൈസിന്റെ വില്‍പന. ഒരു റേഷന്‍ കാര്‍ഡിന് അഞ്ച് കിലോഗ്രാം എന്ന കണക്കിലാണ് അരി നല്‍കുന്നത്.

Keywords: News, Kerala, Kerala-News, Easter, Supplyco, Stareted, Easter, Ramadan, Vishu Fairs, Market, Government, Price, Rice, Supplyco stareted Easter, Ramadan, and Vishu fairs.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL