Event | എസ്എസ്എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ് ഓഗസ്റ്റ് 1 മുതൽ 4 വരെ പൈവളികെയിൽ; സംഘടിപ്പിക്കുന്നത് നിരവധി പരിപാടികൾ
ഫസൽ കോയമ്മ തങ്ങൾ കുറാ അനുസ്മരണ ആത്മീയ സമ്മേളനത്തിന് മുപ്പത്തിയൊന്ന് പണ്ഡിതന്മാർ നേതൃത്വം നൽകും. പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും
കാസർകോട്: (KasargodVartha) വിദ്യാർഥികളുടെ സര്‍ഗാത്മക ശേഷി പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവിന്റെ കാസര്‍കോട് ജില്ലാ മത്സരം ഓഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ പൈവളികയില്‍ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 31 വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹിത്യോത്സവുകള്‍ സാംസ്‌കാരിക ഭൂപടത്തില്‍ മികച്ച സര്‍ഗാവിഷ്ക്കാരമാണ്.
ബ്ലോക്ക്, യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് ശേഷം 55 സെക്ടര്‍, ഒമ്പത് ഡിവിഷന്‍ സാഹിത്യോത്സവുകള്‍ പൂര്‍ത്തീകരിച്ചാണ് ജില്ലാ സാഹിത്യോത്സവിലേക്ക് പ്രവേശിക്കുന്നത്. 170 മത്സരങ്ങളിലായി 2000 ത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് പതാക ഉയര്‍ത്തല്‍ നടക്കും.ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സിദ്ദീഖ് സഖാഫി ആവളം, കെ എം മുഹമ്മദ് ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മുൻകാല എസ് എസ് എഫ് ജില്ലാ സാരഥികളായിരുന്നവരുടെ സംഗമം അന്നേ ദിവസം നടക്കും.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് സാംസ്ക്കാരിക സംഗമം നടക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിക്കും. എകെഎം അഷ്റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാത്ഥിയാകും. എംഎല്‍എമാരായ സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എന്നിവര്‍ അതിഥികളാകും. എസ് എസ് എഫ് ദേശീയ സെക്രട്ടറി സി എന്‍ ജഅഫര്‍ പ്രഭാഷണം നടത്തും.
വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ഫസൽ കോയമ്മ തങ്ങൾ കുറാ അനുസ്മരണ ആത്മീയ സമ്മേളനത്തിന് മുപ്പത്തിയൊന്ന് പണ്ഡിതന്മാർ നേതൃത്വം നൽകും. പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലായി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, സാംസ്ക്കാരിക സംഗമങ്ങള്‍ എന്നിവ നടക്കും. ശനിയാഴ്ച വൈകിട്ട് നടക്കുന്ന സാഹിത്യ സമ്മേളനം എസ്എസ്എഫ് ജില്ല പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഅദിയുടെ അധ്യക്ഷതയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വെങ്കിടേഷ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ജാബിര്‍ നെരോത്ത് സാഹിത്യ പ്രഭാഷണം നടത്തും.
ശേഷം വ്യത്യസ്ത സമയങ്ങളിലായി 'മനുഷ്യനെ തേടുന്ന വര വരി', 'ഉത്തര നാടിന്റെ പലമ ഭാഷയിലും സംസ്ക്കാരത്തിലും പൂക്കുന്നു', കാസര്‍കോട്ടെ ഖാദിമാര്‍, നാടിനെ നയിച്ച മഹാന്‍മാര്‍, എഴുത്ത് ഓര്‍മ രാഷ്ട്രീയം, വെറുപ്പിന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍, നൂറുല്‍ ഉലമ എഴുത്ത് ചിന്ത ആക്ടിവിസം തുടങ്ങിയ വിഷയങ്ങളില്‍ മുസ്തഫ പി എറയ്ക്കല്‍, ഡോ. വിനോദ് കുമാര്‍ പെരുമ്പള, ബാലകൃഷ്ണന്‍ ചെര്‍ക്കള, രവീന്ദ്രന്‍ പാടി, സുലൈമാന്‍ കരിവെള്ളൂര്‍, സിദ്ദീഖ് ബുഖാരി, ഹാഫിസ് എന്‍ കെ എം ബെളിഞ്ച, സലാഹുദ്ദീന്‍ അയ്യൂബി, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. വ്യത്യസ്ത വിഷയങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ പ്രസന്റേഷന്‍ കൂടി സാഹിത്യോത്സവില്‍ നടക്കും.
ഈ വർഷത്തെ സാഹിത്യോത്സവിന്റെ പ്രമേയം വാണിജ്യ നഗരമായ തബ്രീസാണ്. ഇറാനിലെ വാണിജ്യ നഗരമായിരുന്ന തബ്രീസിലേക്ക് കാസര്‍കോട് നിന്ന് വ്യാപാരങ്ങള്‍ നടന്നിരുന്നു എന്ന് ചരിത്രത്തില്‍ പറയുന്നുണ്ട്. ആ ബന്ധവും ഉപ്പളയുടെ കപ്പല്‍ തൊഴില്‍ ബന്ധവുംമെല്ലാം ചേര്‍ത്താണ് പ്രമേയം സാഹിത്യോത്സവിലുടനീളം അവതരിപ്പിക്കപ്പെടുന്നത്. പരിപാടിയുടെ വേദികളും ഇതനുസരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഞായറാഴ്ച നടക്കുന്ന സമാപന സംഗമം മൻഷാദ് അഹ്സനിയുടെ അധ്യക്ഷതയിൽ സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മുർഷിദ് പുളിക്കൂർ സ്വാഗതം പറയും.
എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആര്‍ കുഞ്ഞുമുഹമ്മദ് സന്ദേശപ്രഭാഷണം നടത്തും.
സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസ്സന്‍ അഹ്ദല്‍ തങ്ങള്‍, എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ സഅദി, സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, എസ് എം എ ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത്, എസ് ജെ എം ജില്ലാ പ്രസിഡന്റ് ജമാൽ സഖാഫി ആദൂർ, മൂസൽ മദനി തലക്കി, മുഹമ്മദ് അലി അഹ്സനി മൂസോടി, പാത്തൂർ മുഹമ്മദ് സഖാഫി, എം പി മുഹമ്മദ് മണ്ണംകുഴി, അബ്ദുൽ റസാഖ് മദനി, റഈസ് മുഈനി, ബാദുഷ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.
സാഹിത്യോത്സവിനോടനുബന്ധിച്ച് പുസ്തകമേള, എജ്യുസെെന്‍ കരിയര്‍ എക്സ്പോ എന്നിവ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ സിദ്ദീഖ് സഖാഫി ആവളം, കെ എം മുഹമ്മദ് ഹാജി, മുഹമ്മദ് നംഷാദ്, റഹീസ് മുഈനി, ബാദുഷ സുറൈജി, ഇർഷാദ് കളത്തൂർ എന്നിവർ പങ്കെടുത്തു.