Criticism | സ്കൂൾ റാഗിംഗ്: കർശന നടപടികൾ ആവശ്യമാണെന്ന് എസ്എസ്എഫ്
മഞ്ചേശ്വരം: (KasargodVartha) സ്കൂളുകളിൽ വർദ്ധിച്ചു വരുന്ന റാഗിംഗ് പ്രശ്നം നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്ന് എസ്എസ്എഫ് കാസർകോട് ജില്ല അനലൈസ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും റാഗിംഗ് സംബന്ധിച്ച പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ, ഇതിനു കാരണം എന്താണെന്ന് കണ്ടെത്തി അടിയന്തരമായി പരിഹാരം കാണാൻ സർക്കാർ ശ്രമിക്കണമെന്നും എസ്എസ്എഫ് അഭിപ്രായപ്പെട്ടു.
ബാളിയൂർ അസാസുദ്ദീൻ കാമ്പസിൽ നടന്ന എസ്എസ്എഫ് കാസർഗോട് ജില്ലാ യോഗം പ്രസിഡന്റ് അബ്ദുൽ റഷീദ് സഅദി പൂങ്ങോടിന്റെ അധ്യക്ഷതയിൽ സയ്യിദ് ആരിഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ദേശീയ സെക്രട്ടറി സിഎൻ ജാഫർ സാദിഖ് വിഷയം അവതരിപ്പിച്ചു. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഷുഹൈബ് കണ്ണൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷമീൽ സഖാഫി എന്നിവർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. ബാദുഷ സഖാഫി പ്രവർത്തന റിപ്പോർട്ടും ജില്ല ഫിനാൻസ് സെക്രട്ടറി റഈസ് മുഈനി ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറിമാരായ മുർഷിദ് പുളിക്കൂർ, മൻഷാദ് അഹ്സനി എന്നിവർ സബ്മിഷൻ അവതരിപ്പിച്ചു. ജില്ല സെക്രട്ടറിമാരായ, ഖാദർ സഖാഫി നാരമ്പാടി, ഫയാസ് പട്ള, ഇർഷാദ് കളത്തൂർ, അബൂസാലി പെർമുദെ, സിദ്ദീഖ് സഖാഫി, ഫൈസൽ സൈനി പെർഡാല, സഈദലി ഇരുമ്പുഴി തുടങ്ങിയവർ സംബന്ധിച്ചു.. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് നംഷാദ് സ്വാഗതവും റസാഖ് സഅദി നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ് എസ് എഫ് കാസർകോട് ജില്ല അനലൈസയിൽ എസ് എസ് എഫ് ദേശീയ സെക്രട്ടറി സി എൻ ജാഫർ വിഷയാവതരണം നടത്തുന്നു.