Riyaz Moulavi | റിയാസ് മൗലവി വധം: പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂടർ
Mar 20, 2024, 16:02 IST
കാസര്‍കോട്: (KasargodVartha) പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂടർ അഡ്വ. ടി ഷാജിത്ത് പറഞ്ഞു. മാർച് 30ന് കേസിൽ ജില്ലാ സെഷൻസ് കോടതി വിധി പറയാനിരിക്കുകയാണ്. അന്ന് തന്നെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും എല്ലാ തെളിവുകളും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
ടവർ ലൊകേഷൻ കേന്ദ്രീകരിച്ചുള്ള തെളിവുകളും നൽകിയിട്ടുണ്ട്. വർഗീയ സംഘർഷാന്തരീക്ഷം ഉണ്ടായിരുന്ന കാസർകോട്ട് റിയാസ് മൗലവിയുടെ കൊലപാതകം വഴിത്തിരിവായി മാറിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കും സംഭവം നടന്ന ശേഷം ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഇതുകാരണം കാസർകോട്ട് ഇത്തരം സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. റിയാസ് മൗലവിയുടെ കൊലപാതകം തികച്ചും ഒരു വർഗീയ കൊലപാതകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും ഒരു മുസ്ലിമിനെ കൊല്ലുക എന്ന ചിന്ത മാത്രമായിരുന്നു പ്രതികൾക്ക് ഉണ്ടായിരുന്നത്. മുസ്ലിം പള്ളിയിൽ ഒരു മുസ്ലിം ഉണ്ടാകുമെന്ന് കരുതി തന്നെയാണ് പ്രതികൾ അർധ രാത്രി ചൂരി ജുമാ മസ്ജിദിൽ എത്തിയത്. കൊലപാതകത്തിന് ദൃക്‌സാക്ഷി ഇല്ലെങ്കിലും പ്രതികളിലൊരാൾ അവിടെ ഉണ്ടായിരുന്നുവെന്ന് ഖത്വീബും മൊഴി നൽകിയിട്ടുണ്ട്. 90 ദിവസത്തിനകം കേസ് അന്വേഷിച്ച് മുഴുവൻ തെളിവുകളും ഹാജരാക്കിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
അല്ലാത്ത തെളിവുകൾ പ്രോസിക്യൂഷനും ഹാജരാക്കി. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ പ്രതികൾ നിഷ്ടൂരമായി കൊലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ. ടി ഷാജിത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
2017 മാര്‍ച് 20ന് രാത്രിയിലാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ അറസ്റ്റിലായത് മുതല്‍ ജയിലില്‍ തന്നെ കഴിയുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളിക്കളഞ്ഞിരുന്നു. കേസിൽ ഫെബ്രുവരി 27നാണ് ആദ്യം വിധി പറയാൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മാർച് ഏഴിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷം മാർച് 20ലേക്ക് തീരുമാനിച്ചെങ്കിലും ഇപ്പോൾ മാർച് 30ലേക്ക് മാറ്റിയിരിക്കുകയാണ്.