city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Alert | റേഷൻ കാർഡ് മസ്റ്ററിംഗ് ഒക്ടോബർ 8നകം പൂർത്തിയാക്കണം; ഇല്ലെങ്കിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടാം; 6ന് ഞായറാഴ്ചയും സൗകര്യം

Ration Card Holders in Kasaragod Must Complete Mustering
Image Credit: Website / Civil Supplies Kerala
● ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുമായി എത്തണം
● മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ
● കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം

കാസർകോട്: (KasargodVartha) ജില്ലയിലെ എല്ലാ റേഷൻ കടകളിലും എഎവൈ (മഞ്ഞ) മുൻഗണന (പിങ്ക്) റേഷൻ കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് തുടരുന്നു. ഒക്ടോബർ മൂന്നു മുതൽ ആരംഭിച്ച മസ്റ്ററിംഗ് പ്രക്രിയ ഒക്ടോബർ എട്ടിന് അവസാനിക്കും. 

അല്ലാത്തപക്ഷം നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഒക്‌ടോബര്‍ ആറിന് ഞായറാഴ്ചയും മസ്റ്ററിംഗ്‌ സൗകര്യം ഉണ്ടായിരിക്കും. എല്ലാ കാർഡ് ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തി മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 

എല്ലാ റേഷൻ കടകളിലും കാർഡ് അംഗങ്ങൾ എത്തിയാൽ മസ്റ്ററിങ് നടത്താം. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ നൽകണം. കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും നേരിട്ടെത്തി ഇ-പോസിൽ വിരൽ പതിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസുമായി 04994- 255138 എന്ന നമ്പറിൽ ബന്ധപ്പെടാം.
 

Alert

#Kasaragod #rationcard #mustering #Aadhaar #Kerala #localnews

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia