Launch | തളങ്കര കർമാൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്: പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
തളങ്കര കർമാൻസ് ക്ലബ്ബിന് പുതിയ കെട്ടിടം, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഈ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് തറക്കല്ലിടൽ നിർവഹിച്ചു.
കാസർകോട്:(KasaragodVartha) തളങ്കര കെ.കെ.പുറം കർമാൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ കെട്ടിട നിർമാണത്തിന് തറക്കല്ലിട്ടു. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഈ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് തറക്കല്ലിടൽ നിർവഹിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് താജുദ്ദീൻ കെ.കെ പുറം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ലുഖ്മാൻ തളങ്കര ഉദ്ഘാടന പ്രസംഗം നടത്തി. ഷെക്കീഫ് കെ.കെ പുറം, സലീം തളങ്കര, അമീർ പള്ളിയാൻ, സമീർ ബാങ്കോട്, മുജീബ്, അബ്ദുല്ല മാഹിൻ, അബ്ദുൽ ഖാദർ കെ.കെ പുറം, ഷബീർ ആസാദ് എന്നിവർ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. കൗൺസിലർമാരായ സിദ്ധീഖ് ചക്കര, ഇഖ്ബാൽ ബാങ്കോട്, റാഫി ചെമ്മു, നവാസ് കുന്നിൽ എന്നിവർ പ്രസംഗിച്ചു.
പുതിയ കെട്ടിടത്തിന്റെ നിർമാണം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നും, ഇത് പ്രദേശവാസികൾക്ക് പുതിയ ഒരു സാംസ്കാരിക കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ.