city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Waterlog | ദേശീയപാത വികസനം: ഗ്രാമീണ പാതകളൊക്കെ വെള്ളത്തിനടിയിൽ; കുഡ്‌ലു വിലേജ് ഓഫീസ് റോഡ് കടക്കാൻ നീന്തണം

Waterlog

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓവുചാലുകളും കലുങ്കുകളും അടച്ചതും ഇവയ്ക്ക് പകരം സംവിധാനങ്ങൾ ഒരുക്കാത്തതും വിവിധയിടങ്ങൾ വെള്ളത്തിനടിയിലാവാൻ കാരണമായിട്ടുണ്ട്

 

മൊഗ്രാൽ പുത്തൂർ: (KasargodVartha) ദേശീയപാത വികസനം ഗ്രാമീണ മേഖലയിലും ദുരിതം വിതക്കുന്നു. ദേശീയപാതയിൽ വൻ മതിലുകൾ ഉയരുമ്പോൾ അനുബന്ധ ഗ്രാമീണ റോഡുകളൊക്കെ വെള്ളത്തിൽ മുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അധികൃതരാകട്ടെ വിഷയത്തിൽ തങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ കൈമലർത്തുന്നുവെന്നാണ് ആക്ഷേപം.

ദൈനംദിന ആവശ്യങ്ങൾക്കായി കുഡ്‌ലു വിലേജ് ഓഫീസിൽ പോകണമെങ്കിൽ റോഡിലുള്ള മുട്ടോളം വെള്ളത്തിൽ നീന്തി തുടിച്ചു വേണം പോകാൻ. കാവുഗോളി എഎൽപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഏറെ ദുരിതം. മഴ ശക്തമായതോടെയാണ് കാവുഗോളി സ്‌കൂളിലേക്കടക്കം പോകുന്ന കുഡ്‌ലു വിലേജ് ഓഫീസ് റോഡ് പൂർണമായും വെള്ളത്തിനടിയിലായത്.

ദേശീയപാതയിലെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ, കാലവർഷം തുടങ്ങിയത് മുതൽ ഗ്രാമീണ മേഖലകളിലൊക്കെ ദുരിതം വിതക്കുന്നതായി വ്യാപകമായ പരാതികളാണ് പ്രദേശവാസികളിൽ നിന്ന് ഉയർന്നുവരുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓവുചാലുകളും കലുങ്കുകളും അടച്ചതും ഇവയ്ക്ക് പകരം സംവിധാനങ്ങൾ ഒരുക്കാത്തതും വിവിധയിടങ്ങൾ വെള്ളത്തിനടിയിലാവാൻ കാരണമായിട്ടുണ്ട്.

Waterlog

കാലവർഷം കൂടുതൽ കനക്കുന്നതോടെ ഇതിലും വലിയ പ്രയാസമാണ് ജനങ്ങൾ നേരിടേണ്ടി വരിക. മഴവെള്ളം കുത്തിയൊലിച്ചു പോകുന്നത് മറ്റ് അപകടങ്ങൾക്കും കാരണമാകുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. കാൽനട യാത്രയ്ക്ക് പുറമെ ഗതാഗത സഞ്ചാരത്തിനും തടസം സൃഷ്ടിക്കും. ചിലയിടങ്ങളിൽ നിർമിച്ചിരിക്കുന്ന അടിപ്പാതകൾ വളരെ ചെറുതാണ്. ഇതിനടിയിലൂടെ വരുന്ന വെള്ളം ഒഴുകിപ്പോകുന്നതിനും യാതൊരു സംവിധാനങ്ങളും ഉണ്ടായിട്ടില്ല. അധികൃതർ  ഉണർന്ന് പ്രവർത്തിക്കാത്ത പക്ഷം ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia