By Election | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയിൽ 75.94 ശതമാനം പോളിങ്; 71.11 ശതമാനം പുരുഷ വോട്ടർമാരും 80.31 ശതമാനം സ്ത്രീ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി
4115 വോട്ടർമാരിൽ 3125 പേർ വോട്ടു ചെയ്തു
കാസർകോട്: (KasargodVartha) തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ 75.94 ശതമാനം പോളിങ് രേഖപ്പെടുത്തി. 4115 വോട്ടർമാരിൽ 3125 പേർ വോട്ടു ചെയ്തു. 71.11 ശതമാനം പുരുഷ വോട്ടർമാരും 80.31 ശതമാനം സ്ത്രീ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. 1391 പുരുഷ വോട്ടർമാരും 1734 സ്ത്രീ വോട്ടർമാരും വോട്ടു ചെയ്തു.
കാസർകോട് മുനിസിപ്പാലിറ്റിയിലെ ഖാസിലേൻ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 74.42 ശതമാനം പോളിങ് രേഖപ്പെടുത്തി. 774 വോട്ടർമാരിൽ 576 പേർ വോട്ടു ചെയ്തു. 266 പുരുഷ വോട്ടർമാരും (71.12%) 310 സ്ത്രീ വോട്ടർമാരും (77.5%) വോട്ട് രേഖപ്പെടുത്തി.
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കല്ലങ്കൈ വാർഡിൽ 75.28 ശതമാനം വോട്ട് രേഖപ്പെടുത്തി. 1990 വോട്ടർമാരിൽ 1498 പേർ വോട്ടു ചെയ്തു. 653 പുരുഷ വോട്ടർമാരും (69.99%) 845 സ്ത്രീ വോട്ടർമാരും (79.94%) വോട്ട് രേഖപ്പെടുത്തി.
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കോട്ടക്കുന്ന് വാർഡിൽ 77.79 ശതമാനം പോളിങ് രേഖപ്പെടുത്തി. 1351 വോട്ടർമാരിൽ 1051 പേർ വോട്ടു ചെയ്തു. 472 പുരുഷ വോട്ടർമാരും (72.73%) 579 സ്ത്രീ വോട്ടർമാരും (82.48%) വോട്ട് രേഖപ്പെടുത്തി.