Progress | കുമ്പള റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് നിർമാണം ഈ മാസം പൂർത്തിയാക്കും; നീലേശ്വരത്തും ചെറുവത്തൂരിലും 70 % ജോലികൾ കഴിഞ്ഞു
● കുമ്പള സ്റ്റേഷനിലെ ലിഫ്റ്റ് നിർമാണത്തിന് 1,06,20,076 രൂപ അനുവദിച്ചു.
● ലിഫ്റ്റ് നിർമാണം വഴി വയോധികർക്കും ഭിന്നശേഷിക്കാർക്കും യാത്ര സുഗമമാകും.
കാസർകോട്: (KasargodVartha) ജില്ലയിലെ മൂന്ന് സ്റ്റേഷനുകളിലടക്കം വിവിധ സ്റ്റേഷനുകളിൽ ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവൃത്തി ഊർജിതമായി നടക്കുകയാണെന്ന് പാലക്കാട് ഡിവിഷൻ റെയിൽവേ അധികൃതർ അറിയിച്ചു. കാസർകോട് ജില്ലയിൽ ചെറുവത്തൂർ, കുമ്പള, നീലേശ്വരം സ്റ്റേഷനുകളിലാണ് ലിഫ്റ്റ് നിർമാണം പുരോഗമിക്കുന്നത്.
ചെറുവത്തൂർ, നീലേശ്വരം സ്റ്റേഷനുകളിൽ 70 ശതമാനത്തിലധികം പണികൾ പൂർത്തിയായി. ഫൗണ്ടേഷൻ പണികൾ പൂർത്തിയാക്കി ഇപ്പോൾ സ്റ്റീൽ ഭാഗങ്ങൾ സ്ഥാപിക്കുന്നുണ്ട്. ഈ സ്റ്റേഷനുകളിൽ ലിഫ്റ്റ് നിർമാണം ഉടനെയും കുമ്പളയിൽ ഒക്ടോബർ മാസത്തോടെയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ മൂന്ന് സ്റ്റേഷനുകളിലും രണ്ട് വീതം ലിഫ്റ്റുകളാണ് സ്ഥാപിക്കുന്നത്. ചെറുവത്തൂർ സ്റ്റേഷനിലെ ലിഫ്റ്റ് നിർമാണത്തിന് 1,05,86,443 രൂപയും കുമ്പള സ്റ്റേഷനിലെ ലിഫ്റ്റ് നിർമാണത്തിന് 1,06,20,076 രൂപയും നീലേശ്വരം സ്റ്റേഷനിലെ ലിഫ്റ്റ് നിർമാണത്തിന് 1,35,65,063 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ലിഫ്റ്റ് നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ യാത്രക്കാർക്ക് വളരെയധികം സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും വയോധികർക്കും ഭിന്നശേഷിക്കാർക്കും ഇത് വലിയ സഹായമാകും.
#KasaragodRailway #LiftInstallation #Accessibility #KeralaRailways #InfrastructureDevelopment